---
title: "കണ്ണൂർ ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ വനപാലകസംഘം തുരത്തി"
english_title: "Forest guards chase away a wild elephant that entered a house in Block 13 of Aralam Farm, Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/264751/forest-guards-chase-away-a-wild-elephant-that-entered-a-house-in-block-13-of-aralam-farm-kannur"
published_at: "2025-01-21T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f2d0335598_678f2a1db2a51_Screenshot_2025-01-21_102925.jpg"
keywords: []
---

# കണ്ണൂർ ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ വനപാലകസംഘം തുരത്തി

> **Lead Summary:** കണ്ണൂർ : ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടിന് സമീപം എത്തിയ കാട്ടാനയെ വനം വകുപ്പ് ആർ.ആർ.ടി. സംഘം തുരത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്.

## Article Content

കണ്ണൂർ : ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടിന് സമീപം എത്തിയ കാട്ടാനയെ വനം വകുപ്പ് ആർ.ആർ.ടി. സംഘം തുരത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്.

വനപാലകസംഘം എത്തിയതിനാൽ വൻ അപകടം ഒഴിവായി. ആറളം ഫാമിൽ പുനരധിവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാനകൾ തമ്പടിക്കുന്നത് പതിവാകുകയാണ്.ആനയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/264751/forest-guards-chase-away-a-wild-elephant-that-entered-a-house-in-block-13-of-aralam-farm-kannur)