തലശേരി:(www.thalasserynews.in) തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നേതൃത്വത്തിൽ മട്ടുപ്പാവ് കൃഷിക്ക് തുടക്കം

തുടർച്ചയായി മൂന്നാം തവണയാണ് ബാങ്ക് മട്ടുപ്പാവ് കൃഷിയാരംഭിച്ചത്. 300 ചെടിചട്ടികളിലായി പച്ചമുളക്, വഴുതിന, തക്കാളി, വെണ്ടക്ക എന്നിവയാണ് കൃഷി ചെയ്യുന്നത്
പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രാജീവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ.അശോകൻ അധ്യക്ഷനായി. ബേങ്ക് വൈസ് പ്രസിഡണ്ട് കെ.വി പവിത്രൻ, അസി.മാനേജർ ഒ. മേഘ, വാല്യുവേഷൻ ഓഫീസർ വി.ഫിറോസ്, ഡയറക്ടർമാരായ വി.പി നാണു മാസ്റ്റർ, സി.സജീവൻ, എ.സതി, സുരേഷ് ബാബു, അഗ്രികൾച്ചർ ഓഫീസർ ഷുജാത്, അസി.സെക്രട്ടറി സി.കെ രാജേഷ് എന്നിവർ സംസാരിച്ചു. പി.വി ജയൻ സ്വാഗതവും, എൻ.ഷാനവാസ് നന്ദിയും പറഞ്ഞു. ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണക്കാലത്ത് നടന്ന ചെണ്ടുമല്ലികൃഷി ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. തലശേരി ഹെഡ്ഡാഫീസിന് സമീപം ചെണ്ടുമല്ലി പൂക്കളോടൊപ്പം സെൽഫിയെടുക്കാനുള്ള സൗകര്യം നിരവധിയാളുകൾ ഉപയോഗപ്പെടുത്തിയിരുന്നു.
A sprout for the soil, a coolness for the mind; Mattupavu cultivation begins under the leadership of Thalassery Primary Cooperative Agricultural Rural Development Bank