---
title: "ഇനി സുഖയാത്ര ; തലശേരി മണ്ഡലത്തിൽ റോഡ് നവീകരണത്തിന്   9.5 കോടി രൂപയുടെ ഭരണാനുമതി"
english_title: "Now a smooth journey; Administrative approval of Rs. 9.5 crore for road renovation in Thalassery constituency"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/265138/now-a-smooth-journey-administrative-approval-of-rs-95-crore-for-road-renovation-in-thalassery-constituency"
published_at: "2025-01-22T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67910203a3834_Untitled-1_copy.jpg"
keywords: []
---

# ഇനി സുഖയാത്ര ; തലശേരി മണ്ഡലത്തിൽ റോഡ് നവീകരണത്തിന്   9.5 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** തലശേരി: തലശേരി മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 9.5 കോടി രൂപയുടെ ഭരണാനുമതി. തലശേരി നഗരസഭക്ക് 5 കോടി 23 ലക്ഷം, ന്യൂ മാഹി പഞ്ചായത്തിന് ഒരു കോടി 15 ലക്ഷം, കതിരൂർ പഞ്ചായത്തിന് 1 കോടി,

## Article Content

തലശേരി: തലശേരി മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 9.5 കോടി രൂപയുടെ ഭരണാനുമതി. തലശേരി നഗരസഭക്ക് 5 കോടി 23 ലക്ഷം, ന്യൂ മാഹി പഞ്ചായത്തിന് ഒരു കോടി 15 ലക്ഷം, കതിരൂർ പഞ്ചായത്തിന് 1 കോടി,

പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകൾക്ക് 75 ലക്ഷം വീതം, എരഞ്ഞോളി പഞ്ചായത്തിന് 53 ലക്ഷം എന്നിങ്ങനെയാണ് സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ തുക അനുവദിച്ചത്. തകർന്ന് കിടക്കുന്ന ഗ്രാമീണ റോഡുകൾ പുന:രുദ്ധീകരിക്കാനാണ് തുക വകയിരുത്തിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/265138/now-a-smooth-journey-administrative-approval-of-rs-95-crore-for-road-renovation-in-thalassery-constituency)