---
title: "തലശേരിയിൽ മത്സ്യകൃഷിയുടെ പേരിൽ  ഏക്കറുക്കണക്കിന് കണ്ടൽക്കാട് മണ്ണിട്ട് നികത്തുന്നു ; നഗരസഭ നടപടിയെടുക്കുന്നില്ലെന്നാക്ഷേപം,  നാട്ടുകാർക്കൊപ്പം, പ്രതിഷേധത്തിൽ പ്രതിപക്ഷ കൗൺസിലർമാർ"
english_title: "In Thalassery, acres of mangrove forest are being filled with soil in the name of fish farming; Opposition councilors join locals in protest, alleging that the municipality is not taking action"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/265280/in-thalassery-acres-of-mangrove-forest-are-being-filled-with-soil-in-the-name-of-fish-farming-opposition-councilors-join-locals-in-protest-alleging-that-the-municipality-is-not-taking-action"
published_at: "2025-01-23T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67920ae93c88a_Untitled-6_copy.jpg"
keywords: []
---

# തലശേരിയിൽ മത്സ്യകൃഷിയുടെ പേരിൽ  ഏക്കറുക്കണക്കിന് കണ്ടൽക്കാട് മണ്ണിട്ട് നികത്തുന്നു ; നഗരസഭ നടപടിയെടുക്കുന്നില്ലെന്നാക്ഷേപം,  നാട്ടുകാർക്കൊപ്പം, പ്രതിഷേധത്തിൽ പ്രതിപക്ഷ കൗൺസിലർമാർ

> **Lead Summary:** തലശ്ശേരി :തലശ്ശേരിയിൽ ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്ത് ഏക്കർ കണക്കിന് തണ്ണീർതടം മണ്ണിട്ട് നികത്തുന്നതി നെതിരെ പ്രതിഷേധം വ്യാപകം. എരഞ്ഞോളി പുഴയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മത്സ്യകൃഷിയുടെ പേരിൽ ഗുരുതര പാരിസ്ഥിതികാഘാതം ഉണ്ടാകും വിധം തണ്ണീർത്തടം നികത്തുന്നത്. ലോഡ് കണക്കിന് മണ്ണാണ് ടിപ്പർ ലോറികളിൽ ഇവിടെ കൊണ്ടിറക്കുന്നത്.

## Article Content

തലശ്ശേരി :തലശ്ശേരിയിൽ ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്ത് ഏക്കർ കണക്കിന് തണ്ണീർതടം മണ്ണിട്ട് നികത്തുന്നതി നെതിരെ പ്രതിഷേധം വ്യാപകം. എരഞ്ഞോളി പുഴയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മത്സ്യകൃഷിയുടെ പേരിൽ ഗുരുതര പാരിസ്ഥിതികാഘാതം ഉണ്ടാകും വിധം തണ്ണീർത്തടം നികത്തുന്നത്. ലോഡ് കണക്കിന് മണ്ണാണ് ടിപ്പർ ലോറികളിൽ ഇവിടെ കൊണ്ടിറക്കുന്നത്.

തലശ്ശേരി നഗരസഭ പരിധിയിൽ എരഞ്ഞോളി പുഴയോട് ചേർന്ന് തിരുവങ്ങാട് വില്ലേജിൽ ഉൾപ്പെടുന്ന ഏക്കർ കണക്കിന് തണ്ണീർത്തടമാണ് മത്സ്യകൃഷിയുടെ പേരിൽ ദിവസങ്ങളായി മണ്ണിട്ട് നികത്തുന്നത്. അപൂർവമായ കണ്ടൽക്കാടുകളുടെയും, സസ്യ ജന്തുജാലങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് കൈയേറ്റത്തോടെ ഇല്ലാതാകുന്നത്. ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്കും ഇത് ഇടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മഴക്കാലത്ത് പ്രദേശം ഗുരുതരമായ വെള്ളക്കെട്ടിനും ഇടയാക്കും. തണ്ണീർത്തടം നികത്തുന്നതിനെതിരെ നാട്ടുകാരും, നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തി.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിച്ചാണ് പ്രവൃത്തി ഇവിടെ നടക്കുന്നതെന്ന് കൗൺസിലർമാരായ അഡ്വ. മിലി ചന്ദ്ര, കെ.പി. അൻസാരി, കെ. ലിജേഷ്, അജേഷ് എന്നിവർ ആരോപിച്ചു. അതേ സമയം, ഇത് താൻ ലീസി നെടുത്ത സ്ഥലമാണെന്നും ഇവിടെ മത്സ്യകൃഷി ചെയ്യാനുള്ള ഉത്തരവ് ഹൈകോടതിയിൽ നിന്നും നേടിയിട്ടുണ്ടെന്നും സ്ഥലം ലീസിനെടുത്ത സി.കെ മർസൂഖ് പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇതേ സ്ഥലത്ത് കണ്ടൽ നശിപ്പിച്ച് ചതുപ്പ് നികത്താനുള്ള നീക്കത്തിനെതിരെ ഡി.വൈ.എ ഫ്.ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ പ്രതിഷേധവു മായി രംഗത്തെത്തിയിരുന്നു.

ഇത്തവണ ഭരണകക്ഷികൾ ഇതിനെതിരെ പ്രതിഷേധ രംഗ ത്തില്ല. ദിവസവും ഒരു ഡസനി ലേറെ ടിപ്പറുകളിലാണ് രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ മണ്ണ് എത്തിക്കുന്നത്. ലോറികളുടെ വേഗതയോടെയുള്ള അടി ക്കടിയുള്ള സഞ്ചാരം കുഴപ്പങ്ങാട്, എസ്.എസ് റോഡ് നിവാസി കളെ ഭീതിയിലാഴ്ത്തുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/265280/in-thalassery-acres-of-mangrove-forest-are-being-filled-with-soil-in-the-name-of-fish-farming-opposition-councilors-join-locals-in-protest-alleging-that-the-municipality-is-not-taking-action)