തലശേരി:(www.thalasserynews. in)തലശ്ശേരി മാരുതി നെക്സ ഷോറൂമിലെ കാറുകൾ കത്തിച്ച കേസിലെ പ്രതിക്കെതിരേ കോളയാട് സ്വദേശിനി നൽ കിയ പരാതിയിൽ കണ്ണവം പോലീസ് കേസെടുത്തു. കോളയാട് നിദാഷ് മഹലിൽ എൻ. റാഷിദയാണ് പരാതിക്കാരി.

റാഷിദ തലശ്ശേരിയിലെ ഷോറൂമിൽ എത്തിക്കാൻ ഏൽപ്പിച്ച കാർ, കാർ ഷോറൂമിലെ ജീവനക്കാരൻ കൂടിയായിരുന്ന വെള്ളമുണ്ടയി ലെ സജീർ (26) മറ്റൊരാൾക്ക് വില്പന നടത്തിയെന്നാണ് പരാതി. ഷോറൂമിലെ കാർ കത്തിച്ച സംഭവത്തിൽ പ്രതിയായ സജീർ ഇപ്പോൾ റിമാൻ്റിലാണ്.
Kannavathum case against the accused in the case of burning cars at Maruti showroom in Thalassery