---
title: "തലശ്ശേരി ജില്ലാ കോടതി സമുച്ചയം നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; വിളംബര ജാഥ നടത്തി"
english_title: "Chief Minister to dedicate Thalassery District Court complex to nation tomorrow; Announcement procession held"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/265562/chief-minister-to-dedicate-thalassery-district-court-complex-to-nation-tomorrow-announcement-procession-held"
published_at: "2025-01-24T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679398a1484eb_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി ജില്ലാ കോടതി സമുച്ചയം നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; വിളംബര ജാഥ നടത്തി

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിലെ ജില്ലാകോടതി സമുച്ചയം ജനുവരി 25ന് ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജഡ്‌ജ് കെ.ടി നിസാർ അഹമ്മദ്, സംഘാടക സമിതി കൺവീനറും പബ്ലിക്ക് പ്രോസിക്യൂട്ടറു മായ അഡ്വ.കെ. അജിത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരിയിലെ ജില്ലാകോടതി സമുച്ചയം ജനുവരി 25ന് ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജഡ്‌ജ് കെ.ടി നിസാർ അഹമ്മദ്, സംഘാടക സമിതി കൺവീനറും പബ്ലിക്ക് പ്രോസിക്യൂട്ടറു മായ അഡ്വ.കെ. അജിത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പത്തോളം കോടതികളുടെ പ്രവർത്തനോദ്ഘാടനം ചിഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറും നിർവഹിക്കും. അഭിഭാഷകരും, ജീവനക്കാരും അണിനിരന്ന വിളംബര ഘോഷയാത്രയും നടന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി ജനുവരി ഒൻപതിന് കോടതി പരിസരത്ത് പൈതൃക ചിത്രരചന സംഘടിപ്പിച്ചിരു ന്നു. 222 വർഷം പഴക്കമുള്ള തലശ്ശേരി ജില്ലാ കോടതിയിൽ പുതുതായി പണിത കെട്ടിട സമുച്ചയം അത്യാധുനിക സൗകര്യ ങ്ങളോടെയാണ് നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന്

അറബിക്കടലിന്റെയും പൈതൃക നഗരിയുടെയും സൗന്ദര്യവും ആവോളം ആസ്വദിക്കാം. ശീതീകരിച്ച കോടതികളിലേക്ക് എത്താൻ ലിഫ്റ്റ് സൗകര്യവുമുണ്ട്. പ്രവർത്തനം പൂർണമായും സോളാർ സംവിധാനത്തിലാണ്. വിപുലമായ പാർക്കിംഗ് സൗക ര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ കോടതി പ്രവർത്തനമാരംഭിക്കുമ്പോഴും ജില്ലാ കോടതി ഉൾപ്പെടെ നാല് കോടതികൾ പഴയ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കും. ചരിത്രത്തിലിടം പിടിച്ച പല രേഖകളും കോടതി വിധികളും ഉൾക്കൊള്ളുന്ന റെക്കോഡ് റൂം അതേപടി നിലനിർത്തും. കിഫ്ബി ഫണ്ടിൽ നിന്ന് 57 കോടി രൂപ വിനിയോഗിച്ചാണ് എട്ടുനില കെട്ടിടം ജില്ലകോടതിക്കായി തലശ്ശേരിയിൽ സർക്കാർ നിർമിച്ചത്. ജില്ലാ കോടതി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ. അജിത് കുമാർ, ബാർ അസോ സിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. സജീവൻ, സെക്രട്ടറി അഡ്വ.ജി.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/265562/chief-minister-to-dedicate-thalassery-district-court-complex-to-nation-tomorrow-announcement-procession-held)