---
title: "എൻ എം വിജയൻറെ ആത്മഹത്യ; അറസ്റ്റ് രേഖപ്പെടുത്തി ഐ സി ബാലകൃഷ്ണൻ എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു"
english_title: "NM Vijayan's suicide; IC Balakrishnan MLA released on bail after arrest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/265712/nm-vijayans-suicide-ic-balakrishnan-mla-released-on-bail-after-arrest"
published_at: "2025-01-25T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67949240c611f_67948e0dd90a3_ic_balakrishnan.jpg"
keywords: []
---

# എൻ എം വിജയൻറെ ആത്മഹത്യ; അറസ്റ്റ് രേഖപ്പെടുത്തി ഐ സി ബാലകൃഷ്ണൻ എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു

> **Lead Summary:** എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

## Article Content

എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎൽഎയുടെ വസതിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/265712/nm-vijayans-suicide-ic-balakrishnan-mla-released-on-bail-after-arrest)