---
title: "കണ്ണൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Two youths arrested with drugs in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266019/two-youths-arrested-with-drugs-in-kannur"
published_at: "2025-01-26T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6796349209262_6796078a438cb_1.jpg"
keywords: []
---

# കണ്ണൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ പുതിയ തെരുവിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ.

## Article Content

കണ്ണൂർ: കണ്ണൂർ പുതിയ തെരുവിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ.

മുണ്ടയാട് സ്വദേശി കെ ശ്രീജിത്ത്, എടക്കാട് സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. 20.71 ഗ്രാം ബ്രൗൺഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തു.

ഇൻസ്‌പെക്ടർ ടി പി സുമേഷ്, എസ് ഐ പി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266019/two-youths-arrested-with-drugs-in-kannur)