---
title: "മദ്യത്തിന് ഇന്ന് മുതൽ വില കൂടും"
english_title: "Liquor prices to increase from today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266080/liquor-prices-to-increase-from-today"
published_at: "2025-01-27T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67970c4549eb3_6795a34b87ee9_Untitled-2_copy.jpg"
keywords: []
---

# മദ്യത്തിന് ഇന്ന് മുതൽ വില കൂടും

> **Lead Summary:** സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിച്ചത്. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ധിച്ചത്. 45 കമ്പനികളുടെ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞു.

## Article Content

സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിച്ചത്. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ധിച്ചത്. 45 കമ്പനികളുടെ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞു.

സ്പിരിറ്റിനു വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വര്‍ധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266080/liquor-prices-to-increase-from-today)