---
title: "തലശേരിയിൽ യാത്രക്കിടെ തീവണ്ടിയിൽ നിന്നും തെറിച്ചു വീണ  മൊബൈൽ ഫോൺ സാഹസ തിരച്ചിലിനൊടുവിൽ  സാമൂഹ്യ പ്രവർത്തകൻ വീണ്ടെടുത്തു നൽകി"
english_title: "A social worker recovered a mobile phone that fell from a train during a journey in Thalassery and returned it after a frantic search."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266176/a-social-worker-recovered-a-mobile-phone-that-fell-from-a-train-during-a-journey-in-thalassery-and-returned-it-after-a-frantic-search"
published_at: "2025-01-27T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797500908071_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ യാത്രക്കിടെ തീവണ്ടിയിൽ നിന്നും തെറിച്ചു വീണ  മൊബൈൽ ഫോൺ സാഹസ തിരച്ചിലിനൊടുവിൽ  സാമൂഹ്യ പ്രവർത്തകൻ വീണ്ടെടുത്തു നൽകി

> **Lead Summary:** തലശേരി : രാത്രി യാത്രക്കിടെ തീവണ്ടിയിൽ നിനും തെറിച്ചു കുറ്റിക്കാട്ടിൽ വീണ മൊബൈൽ ഫോൺ സാമൂഹ്യ പ്രവർത്തകന്റെ സാഹസ തിരച്ചിലിൽ ഉടമക്ക് തിരിച്ചു കിട്ടി. ഇക്കഴിഞ്ഞ ദിവസം മലബാർ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കോളയാട്ടെ അഖിലിന്റെ വിലപിടിപ്പുള്ള ഫോൺ തലശ്ശേരിക്കും, മാഹിക്കുമിടയിൽ പുറത്ത് തെറിച്ചു പാളത്തിനരികിലെ കുറ്റിക്കാട്ടിൽ വീണത്.

## Article Content

തലശേരി : രാത്രി യാത്രക്കിടെ തീവണ്ടിയിൽ നിനും തെറിച്ചു കുറ്റിക്കാട്ടിൽ വീണ മൊബൈൽ ഫോൺ സാമൂഹ്യ പ്രവർത്തകന്റെ സാഹസ തിരച്ചിലിൽ ഉടമക്ക് തിരിച്ചു കിട്ടി. ഇക്കഴിഞ്ഞ ദിവസം മലബാർ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കോളയാട്ടെ അഖിലിന്റെ വിലപിടിപ്പുള്ള ഫോൺ തലശ്ശേരിക്കും, മാഹിക്കുമിടയിൽ പുറത്ത് തെറിച്ചു പാളത്തിനരികിലെ കുറ്റിക്കാട്ടിൽ വീണത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കണക്കുകളും മറ്റു പലരേഖക ളും റിക്കാർഡ് ചെയ്‌ത ഫോൺ നഷ്ടപ്പെട്ട വിവരം അഖിലിൻ്റെ സുഹൃത്തുക്കൾ മുഖേന തലശ്ശേരിയിലെ സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രം അറിഞ്ഞു. ഉടൻ പോലീസിൻ്റെയും, ആർ പി എഫിൻ്റെയും അനുമതി വാങ്ങി സുഹൃത്ത് മിർഷാദ് എന്ന അബ്ബാസിനേയും കൂട്ടി മൻസൂർ പാളം വഴി സാഹസ തിരച്ചലിനിറങ്ങി.

നഷ്ടപ്പെട്ട ഫോണിലേക്ക് ഇടക്കിടെ വിളിച്ചായിരുന്നു ഒരു മണിക്കുറോളം നീണ്ട അന്വേഷണം. ഒടുവിൽ രാത്രി പന്ത്രണ്ട് മണിയോടെ ഫോൺ ശബ്ദം മുഴങ്ങിയ സ്ഥലത്ത് എത്തി വീണ്ടെടുക്കുകയായിരുന്നു. ഫോൺ ലഭിച്ച വിവരം ഉടമസ്ഥന്റെ കൂട്ടുകാർക്ക് നൽകി. ഇവർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. അഖിലിന്റെ സുഹൃത്തുക്കളായ ഷാജി, രാജൻ എന്നിവരാണ് ഫോൺ കൈപറ്റിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266176/a-social-worker-recovered-a-mobile-phone-that-fell-from-a-train-during-a-journey-in-thalassery-and-returned-it-after-a-frantic-search)