---
title: "തലശേരി കുഴിപ്പങ്ങാട് തണ്ണീർത്തടം നികത്തുന്നതിനെതിരെ സിപിഎം  നേതാക്കളും, കരാറുകാരനും തമ്മിൽ വാക്കേറ്റം ; 31ന് പ്രതിഷേധ കൂട്ടായ്മ വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും"
english_title: "CPM leaders and contractor clash over filling of Kuzhippangad wetland in Thalassery; MP V. Sivadasan to inaugurate protest rally on 31st"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266468/cpm-leaders-and-contractor-clash-over-filling-of-kuzhippangad-wetland-in-thalassery-mp-v-sivadasan-to-inaugurate-protest-rally-on-31st"
published_at: "2025-01-28T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798f1c1ebe62_Untitled-2_copy.jpg"
keywords: []
---

# തലശേരി കുഴിപ്പങ്ങാട് തണ്ണീർത്തടം നികത്തുന്നതിനെതിരെ സിപിഎം  നേതാക്കളും, കരാറുകാരനും തമ്മിൽ വാക്കേറ്റം ; 31ന് പ്രതിഷേധ കൂട്ടായ്മ വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും

> **Lead Summary:** ഗുരുതര പാരിസ്ഥിതിക ആഘാതമുണ്ടാക്കും വിധം തലശ്ശേരി നഗരസഭ പരിധിയിലെ കുഴിപ്പങ്ങാട് എരഞ്ഞോളിപുഴയോരത്ത് മത്സ്യകൃഷിയുടെ പേരിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രക്ഷോഭവുമായ് സിപിഐഎം രംഗത്ത്. നാട്ടുകാരും നേതാക്കളും ഇടപെട്ട് പുഴയോരത്തെ പ്രവർത്തി തടഞ്ഞു. 31ന് വെള്ളിയാഴ്ച കുഴിപ്പങ്ങാട് സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും.

## Article Content

ഗുരുതര പാരിസ്ഥിതിക ആഘാതമുണ്ടാക്കും വിധം തലശ്ശേരി നഗരസഭ പരിധിയിലെ കുഴിപ്പങ്ങാട് എരഞ്ഞോളിപുഴയോരത്ത് മത്സ്യകൃഷിയുടെ പേരിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രക്ഷോഭവുമായ് സിപിഐഎം രംഗത്ത്. നാട്ടുകാരും നേതാക്കളും ഇടപെട്ട് പുഴയോരത്തെ പ്രവർത്തി തടഞ്ഞു. 31ന് വെള്ളിയാഴ്ച കുഴിപ്പങ്ങാട് സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും.

തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വില്ലേജിൽ ഉൾപ്പെട്ട കുഴിപ്പങ്ങാട് എരഞ്ഞോളിപുഴയോരത്ത് മത്സ്യകൃഷിയുടെ പേരിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് തടഞ്ഞു. കോടതി ഉത്തരവിൻ്റെ മറവിൽ ഗുരുതര പാരിസ്ഥിതിക ആഘാതം ഉണ്ടാകും വിധം പ്രദേശത്ത് മണ്ണിടുന്നതിരെയാണ് പ്രവർത്തകരും നേതാക്കളും രംഗത്ത് എത്തിയത്. പുഴയോരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതോടെ നിർത്തിവച്ചു. കഴിഞ്ഞ ദിവസം സി.പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും സ്ഥലം സന്ദർശിച്ചിരുന്നു. ഇതൊരു ജനകീയ വിഷയമാണെന്നും, കോടതി ഉത്തരവ് കാട്ടി ജനങ്ങളെയും പോലീസിനെയും ഉൾപ്പെടെ കബളിപ്പിച്ചുള്ള തണ്ണീർത്തടം നികത്തൽ ഉടൻ നിർത്തിവെക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഏരിയാ കമ്മിറ്റിയോട് എം വി ജയരാജനും നിലപാട് അറിയിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് ചൊവ്വാഴ്ച ജേസിബി ഉൾപ്പടെ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തി സി പി എം നേതാക്കളും പ്രവർത്തകരും എത്തി തടഞ്ഞു. ഒരുതരത്തിലുമുള്ള നിർമ്മാണ പ്രവൃത്തികൾ ഇവിടെ നടത്താൻ അനുവദിക്കില്ലെന്നും ജനുവരി 31ന് വെള്ളിയാഴ്ച സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ഇവിടെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം എസ് ടി ജയ്സൺ പറഞ്ഞു. മഴക്കാലത്ത് ഉൾപ്പെടെ സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതിനും ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിനും വിധമാണ് പ്രദേശത്ത് മത്സ്യകൃഷിയുടെ പേരിൽ തണ്ണീർത്തടം നികത്തിരിക്കുന്നത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുരാജ് ചിറക്കര, കാന്തലോട്ട് വത്സൻ, ജസീൽ, രമേശൻ എന്നിവരും നേതൃത്വം നൽകി. പ്രതിഷേധം ശക്തമായതോടെ തൊഴിലാളികൾ ജോലി നിർത്തി മടങ്ങി.

ഏതാനും ദിവസങ്ങൾക്കു മുൻപ് തലശ്ശേരി നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരും പ്രവർത്തിക്കെതിരെ രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266468/cpm-leaders-and-contractor-clash-over-filling-of-kuzhippangad-wetland-in-thalassery-mp-v-sivadasan-to-inaugurate-protest-rally-on-31st)