---
title: "കണ്ണൂരിൽ കെഎസ്‌യു നേതാവിനെ താമസ സ്ഥലത്തുനിന്ന് വിളിച്ചിറക്കി ആക്രമിച്ചെന്ന് പരാതി; പിന്നിൽ എസ്എഫ്ഐ എന്ന് ആരോപണം"
english_title: "Complaint alleges that KSU leader was summoned from his residence and attacked in Kannur; SFI is alleged to be behind it"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266641/complaint-alleges-that-ksu-leader-was-summoned-from-his-residence-and-attacked-in-kannur-sfi-is-alleged-to-be-behind-it"
published_at: "2025-01-29T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799f58eeb337_6799eda2683fd_kannur.jpg"
keywords: []
---

# കണ്ണൂരിൽ കെഎസ്‌യു നേതാവിനെ താമസ സ്ഥലത്തുനിന്ന് വിളിച്ചിറക്കി ആക്രമിച്ചെന്ന് പരാതി; പിന്നിൽ എസ്എഫ്ഐ എന്ന് ആരോപണം

> **Lead Summary:** കണ്ണൂർ: പാലയാട് കണ്ണൂർ സർവകലാശാല ക്യാംപസിലെ കെഎസ്‌യു നേതാവിന് നേരെ ആക്രമണമെന്ന് പരാതി.

## Article Content

കണ്ണൂർ: പാലയാട് കണ്ണൂർ സർവകലാശാല ക്യാംപസിലെ കെഎസ്‌യു നേതാവിന് നേരെ ആക്രമണമെന്ന് പരാതി.

രണ്ടാം വർഷ നിയമ വിദ്യാർഥിയും കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബിതുൽ ബാലനെയാണ് (22) താമസ സ്ഥലത്തുനിന്ന് വിളിച്ചിറക്കി ആക്രമിച്ചത്.

പുലർച്ചെ 1.30നാണു സംഭവം. വടകര തോടന്നൂർ സ്വദേശിയാണ് ബിതുൽ. സാരമായി പരുക്കേറ്റ ബിതുലിനെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ– ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266641/complaint-alleges-that-ksu-leader-was-summoned-from-his-residence-and-attacked-in-kannur-sfi-is-alleged-to-be-behind-it)