---
title: "ധർമടം  റെയിൽവേ  അടിപ്പാത ;  കോൺഗ്രസ് ധർണാ സമരം നടത്തി"
english_title: "Dharmadam railway underpass; Congress holds dharna protest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267159/dharmadam-railway-underpass-congress-holds-dharna-protest"
published_at: "2025-01-31T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cd034dc83d_Untitled-2_copy.jpg"
keywords: []
---

# ധർമടം  റെയിൽവേ  അടിപ്പാത ;  കോൺഗ്രസ് ധർണാ സമരം നടത്തി

> **Lead Summary:** ധർമടം റെയിൽവേ സ്റ്റേഷൻ അടിപ്പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർമടം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. കെ.പി.സി.സി മെമ്പർ സജീവ് മാറോളി ഉദ് ഘാടനം ചെയ്തു . സമരസമിതി ചെയർ പേഴ്സൻ സി.എച്ച്. ജസീല അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കുന്നുമ്മൽ ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ എം.കെ. മജീദ്, കണ്ടോത്ത് ഗോപി, പി.ടി. സനൽകുമാർ, കണിയറക്കൽ രമേശൻ, സി.കെ. ദിലീപ് കുമാർ, കെ.വി. പവിത്രൻ, പി.വി. സാദിക് തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട്

## Article Content

ധർമടം റെയിൽവേ സ്റ്റേഷൻ അടിപ്പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർമടം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. കെ.പി.സി.സി മെമ്പർ സജീവ് മാറോളി ഉദ് ഘാടനം ചെയ്തു . സമരസമിതി ചെയർ പേഴ്സൻ സി.എച്ച്. ജസീല അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കുന്നുമ്മൽ ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ എം.കെ. മജീദ്, കണ്ടോത്ത് ഗോപി, പി.ടി. സനൽകുമാർ, കണിയറക്കൽ രമേശൻ, സി.കെ. ദിലീപ് കുമാർ, കെ.വി. പവിത്രൻ, പി.വി. സാദിക് തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട്

സമാപന യോഗത്തിൽ എ.ഐ.സി.സി അംഗം വി.എ. നാരായണൻ മുസ്ലിം ലീഗ് ധർമടം മണ്ഡലം ജനറൽ സെക്രട്ടറി ഷക്കീർ മൗവ്വഞ്ചേരി, വി. നാരായണൻ, എം.കെ. ഉദയകുമാർ, കാദർ, ഗീത രാഘവൻ. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267159/dharmadam-railway-underpass-congress-holds-dharna-protest)