---
title: "തലശേരി  കുഴിപ്പങ്ങാട് നടക്കുന്നത് പണാർത്തിമൂത്ത ഒരു കൂട്ടം ആളുകളുടെ പ്രവർത്തനമെന്ന് വി. ശിവദാസൻ എംപി"
english_title: "V. Sivadasan MP says that what is happening in Thalassery Kuzhippangad is the work of a group of greedy people."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267179/v-sivadasan-mp-says-that-what-is-happening-in-thalassery-kuzhippangad-is-the-work-of-a-group-of-greedy-people"
published_at: "2025-01-31T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cf5323e427_Untitled-5_copy.jpg"
keywords: []
---

# തലശേരി  കുഴിപ്പങ്ങാട് നടക്കുന്നത് പണാർത്തിമൂത്ത ഒരു കൂട്ടം ആളുകളുടെ പ്രവർത്തനമെന്ന് വി. ശിവദാസൻ എംപി

> **Lead Summary:** തലശേരി: പണാർത്തി മൂത്ത ഒരു കൂട്ടം ആളുകളുടെ പ്രവർത്തനമാണ് എരഞ്ഞോളി പുഴയോരത്തെ കുഴിപ്പങ്ങാട് നടക്കുന്നതെന്ന് വി.ശിവദാസൻ എം പി. ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന ഈ മണ്ണിൽ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കില്ലെന്നും എം പി പറഞ്ഞു.

## Article Content

തലശേരി: പണാർത്തി മൂത്ത ഒരു കൂട്ടം ആളുകളുടെ പ്രവർത്തനമാണ് എരഞ്ഞോളി പുഴയോരത്തെ കുഴിപ്പങ്ങാട് നടക്കുന്നതെന്ന് വി.ശിവദാസൻ എം പി. ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന ഈ മണ്ണിൽ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കില്ലെന്നും എം പി പറഞ്ഞു.

സിപിഎമ്മിൻ്റെ ആഭിമുഖ്യത്തിൽ കുഴിപ്പങ്ങാട് നടന്ന ബഹുജന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യകൃഷിയുടെ പേരിൽ തലശേരി നഗരസഭാ പരിധിയിലെ കുഴിപ്പങ്ങാട് എരഞ്ഞോളി പുഴയോരത്ത് ഏക്കറുകണക്കിന് ചതുപ്പ് നില മാണ് മണ്ണിട്ട് നികത്തിയത്. ചിലയാളുകൾക്ക് പണത്തിൻ്റെ ഹുങ്ക് കാണിക്കണം.ഈ ഭൂമിയാകെ ഊറ്റിക്കുടിക്കണം..

തണ്ണീർത്തടം മണ്ണിട്ട് നികത്തി റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറാനാണ് ലക്ഷ്യം.കൊള്ള ലാഭത്തിന് വേണ്ടി ഒരു നാടിനെയാകെ വഞ്ചിക്കുന്ന പ്രവർത്തിയാണ് ഇവരുടേത്. പരിസ്ഥിതി സംരക്ഷണം സർക്കാറിൻ്റെ മുഖ്യ അജണ്ടയാണ്. എന്നാൽ ജനങ്ങളെയാകെ ബാധിക്കുന്ന ഈ പ്രവൃത്തി അനുവദിക്കില്ലെന്നും വി.ശിവദാസൻ എം പി പറഞ്ഞു.

സിപിഎം ഏരിയ കമ്മിറ്റി അംഗം കാത്താണ്ടി റസാക്ക് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ, ഏറിയ സെക്രട്ടറി സി കെ രമേശൻ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, കർഷക സംഘം ഏറിയ സെക്രട്ടറി

കാരായി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267179/v-sivadasan-mp-says-that-what-is-happening-in-thalassery-kuzhippangad-is-the-work-of-a-group-of-greedy-people)