---
title: "തലശേരി ബി ഇ എം പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി അധ്യാപകരുടെ മാതൃക"
english_title: "Teachers set an example by organizing a free study tour for Thalassery BEMP School students"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267522/teachers-set-an-example-by-organizing-a-free-study-tour-for-thalassery-bemp-school-students"
published_at: "2025-02-02T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f54320be7c_Untitled-2_copy.jpg"
keywords: []
---

# തലശേരി ബി ഇ എം പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി അധ്യാപകരുടെ മാതൃക

> **Lead Summary:** തലശേരി: ബി ഇ എം പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി അധ്യാപകർ.

## Article Content

തലശേരി: ബി ഇ എം പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി അധ്യാപകർ.

ഞായറാഴ്ച ബി.ഇ എം പി ഹയർ സെക്കണ്ടറി സ്കൂളിലെ 5 മുതൽ 8 വരെയുള്ള കുട്ടികൾക്കായാണ് അധ്യാപകർ സൗജന്യ പഠന യാത്ര ഒരുക്കിയത്.

തലശ്ശേരി നഗരസഭ വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ യാത്ര ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.. വിദ്യഭ്യാസ വകുപ്പിൻ്റെ നിയമങ്ങൾ പൂർണമായും പാലിച്ചു കൊണ്ട്, കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തെ ഉപയോഗപ്പെടുത്തിയുള്ള പഠനയാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാകുമെന്ന് പ്രധാനധ്യാപിക ദീപ ലില്ലി സ്റ്റാൻലി പറഞ്ഞു.

സ്കൂളിലെ അധ്യാപകൻ ടി.പി ഹബീബിൻ്റെ നേതൃത്വത്തിൽ ആണ് 46 അം‌ഗ സംഘം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ചത്. കുട്ടികളുടെ പണം കൊണ്ട് അധ്യാപകർ വിനോദ സഞ്ചാരം നടത്തുന്നുവെന്ന വ്യാപക പ്രചരണം നടക്കുന്ന ഘട്ടത്തിലാണ് ബി ഇ എം പി സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി മാതൃകയാകുന്നതെന്ന് ഹബീബ് ട്രൂവിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267522/teachers-set-an-example-by-organizing-a-free-study-tour-for-thalassery-bemp-school-students)