---
title: "തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നടന്നു."
english_title: "The Naga Pratishtha anniversary was held at Sree Muthappan Madappura in Thalassery Meloot."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267690/the-naga-pratishtha-anniversary-was-held-at-sree-muthappan-madappura-in-thalassery-meloot"
published_at: "2025-02-03T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a075c8da959_Untitled-3_copy.jpg"
keywords: []
---

# തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നടന്നു.

> **Lead Summary:** തലശേരി: തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നടന്നു.പാമ്പുമേക്കാട്ട് മനയിലെ തന്ത്രി വര്യൻ വല്ലഭൻ തിരുമേനിയുടെ മകൻ സുബ്രഹ്മണ്യൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു. നൂറുംപാലും, സർപ്പബലി എന്നിവ നടന്നു.

## Article Content

തലശേരി: തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നടന്നു.പാമ്പുമേക്കാട്ട് മനയിലെ തന്ത്രി വര്യൻ വല്ലഭൻ തിരുമേനിയുടെ മകൻ സുബ്രഹ്മണ്യൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു. നൂറുംപാലും, സർപ്പബലി എന്നിവ നടന്നു.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്രം പ്രസിഡണ്ട് കെ.എം ധർമ്മപാലൻ സെക്രട്ടറി കെ.ലിജിൻ, രേഷ്മാ ദിവാനന്ദൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങുകൾക്ക് നേതൃത്വം നൽകിയ തന്ത്രി വര്യന്മാർക്ക് ക്ഷേത്ര കമ്മിറ്റി ദക്ഷിണ കൈമാറി. ഭക്തർക്കുള്ള പ്രസാദ വിതരണവും നടന്നു. നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267690/the-naga-pratishtha-anniversary-was-held-at-sree-muthappan-madappura-in-thalassery-meloot)