---
title: "കണ്ണൂരും കോഴിക്കോടും മലപ്പുറവും കടന്ന കാർ തലസ്ഥാനത്തേക്ക്; 81 ലിറ്റ‍ർ മാഹിമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "Car passes through Kannur, Kozhikode and Malappuram on its way to the capital; Youth caught by excise with 81 liters of Mahi liquer"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267802/car-passes-through-kannur-kozhikode-and-malappuram-on-its-way-to-the-capital-youth-caught-by-excise-with-81-liters-of-mahi-liquer"
published_at: "2025-02-03T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0ed65c6778_67a0da39b08b5_hfghgf.jpg"
keywords: []
---

# കണ്ണൂരും കോഴിക്കോടും മലപ്പുറവും കടന്ന കാർ തലസ്ഥാനത്തേക്ക്; 81 ലിറ്റ‍ർ മാഹിമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** കണ്ണൂര്‍ ജില്ലയും കോഴിക്കോടും മലപ്പുറവും എല്ലാ കടന്ന് ആലപ്പുഴയിൽ എഴുപുന്നയിൽ എത്തിയപ്പോഴാണ് യുവാവും കാറും പിടിയിലാകുന്നത്. പരിശോധനകളെല്ലാം മറികടന്നെത്തിയെങ്കിലും, എഴുപുന്നയിൽ വച്ച് കാറിൽകടത്തിക്കൊണ്ട് വന്ന 81 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി.

## Article Content

കണ്ണൂര്‍ ജില്ലയും കോഴിക്കോടും മലപ്പുറവും എല്ലാ കടന്ന് ആലപ്പുഴയിൽ എഴുപുന്നയിൽ എത്തിയപ്പോഴാണ് യുവാവും കാറും പിടിയിലാകുന്നത്. പരിശോധനകളെല്ലാം മറികടന്നെത്തിയെങ്കിലും, എഴുപുന്നയിൽ വച്ച് കാറിൽകടത്തിക്കൊണ്ട് വന്ന 81 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി.

ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലിബിൻ ഗിൽബർട്ടി (37)നെയാണ് അറസ്റ്റ് ചെയ്തത്. 500 മില്ലി ലിറ്ററിന്റെ 162 കുപ്പികളിലായാണ് ഇയാൾ കാറിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്നത്.

മാഹിയിൽ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി വിവിധ ആളുകളിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോകും വഴി കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. പലയിടത്തുള്ള പരിശോധനകലിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്ന ഇയാൾ അപ്രതീക്ഷിതമായി ആലപ്പുഴയിൽ എക്സൈസിന്റെ പിടിയിലാവുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267802/car-passes-through-kannur-kozhikode-and-malappuram-on-its-way-to-the-capital-youth-caught-by-excise-with-81-liters-of-mahi-liquer)