---
title: "ആപ്പ് വഴി എംഡിഎംഎ വിൽപ്പന ; 10 ലക്ഷം രൂപ വിലവരുന്ന  എം ഡി എം എ യുമായി തലശേരി സ്വദേശി പിടിയിൽ"
english_title: "Selling MDMA through app; Thalassery native arrested with MDMA worth Rs 10 lakh"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/268673/selling-mdma-through-app-thalassery-native-arrested-with-mdma-worth-rs-10-lakh"
published_at: "2025-02-07T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5de9b058a1_Untitled-7_copy.jpg"
keywords: []
---

# ആപ്പ് വഴി എംഡിഎംഎ വിൽപ്പന ; 10 ലക്ഷം രൂപ വിലവരുന്ന  എം ഡി എം എ യുമായി തലശേരി സ്വദേശി പിടിയിൽ

> **Lead Summary:** സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചാലയിൽ നടന്ന പരിശോധന യിൽ എടക്കാട് പോലീസ് മയക്ക്‌മരുന്ന് പിടികൂടി.

## Article Content

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചാലയിൽ നടന്ന പരിശോധന യിൽ എടക്കാട് പോലീസ് മയക്ക്‌മരുന്ന് പിടികൂടി.

ചാലയിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള കാർ പാർക്കിംഗിൽ നിന്നാണ് 82 ഗ്രാം എം ഡി എം എയുമായി തലശ്ശേരി സ്വദേശി റിയാസ് അമ്പാലി (45)യെ അറസ്റ്റ് ചെയ്ത‌ത്‌. ആശുപത്രി പാർക്കിംഗിൽ നിർത്തിയ റിയാസിൻ്റെ കാറിൽ നിന്നാണ് രാസലഹരി കണ്ടെത്തിയത്. സംശയം തോന്നിയ പോലിസ്, കാർ പരിശോധിക്കവെയാണ് സീറ്റിനടിയിൽ ഒളിപ്പിനിലയിൽ രാസലഹരി കണ്ടത്. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്‌തുക്കൾ വരുന്നതെന്നാണ് പോലീസിന് കിട്ടിയ സൂചന.

10 ലക്ഷത്തോളം വില വരും പിടി കൂടിയ രാസലഹരിക്ക്. എടക്കാട് ഇൻസ്പെക്ടർ എംവി ബിജു, എസ് ഐ മാരായ എൻ ദിജേഷ്, സുജിത്ത് കുറുവ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വ ത്തിലാണ് സ്പെഷ്യൽ ഡ്രൈവ് നടന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/268673/selling-mdma-through-app-thalassery-native-arrested-with-mdma-worth-rs-10-lakh)