---
title: "കോടിയേരി ഓണിയൻ ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം 23ന്"
english_title: "Kodiyeri Onion High School alumni reunion on the 23rd"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/269469/kodiyeri-onion-high-school-alumni-reunion-on-the-23rd"
published_at: "2025-02-11T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab15abbfadb_Untitled-13_copy.jpg"
keywords: []
---

# കോടിയേരി ഓണിയൻ ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം 23ന്

> **Lead Summary:** സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മണ്ഡലങ്ങളിൽ പ്രശോഭിതരായ നിരവധി വ്യക്തിത്വങ്ങൾ പഠിച്ചിറങ്ങിയ കോടിയേരി ഓണിയൻ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ മാസം 23 ന് ഞായറാഴ്ച ഓണിയൻ സ്കൂൾ അങ്കണത്തിൽ ഒത്തുചേരും.

## Article Content

സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മണ്ഡലങ്ങളിൽ പ്രശോഭിതരായ നിരവധി വ്യക്തിത്വങ്ങൾ പഠിച്ചിറങ്ങിയ കോടിയേരി ഓണിയൻ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ മാസം 23 ന് ഞായറാഴ്ച ഓണിയൻ സ്കൂൾ അങ്കണത്തിൽ ഒത്തുചേരും.

ഓണിയൻ ഹൈസ്കൂളിൽ വിവിധ കാലങ്ങളിലായി  രൂപീകരിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്. ഉത്ഘാടന സമ്മേളനം, വിരമിച്ച പൂർവ്വാദ്ധ്യാപകരെ ആദരിക്കുന്നതും മൺമറഞ്ഞവർക്ക് ആദരാജ്ലികൾ അർപ്പിക്കുന്നതുമായ ഗുരുവന്ദനം, മറ്റു വിവിധ കലാപരിപാടികളും സംഗമ ഭാഗമായി നടക്കും.

ഓണിയൻ സ്കൂളിന്റെ വർത്തമാന കാല പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളും സംഗമത്തിൽ നടത്തും. എം.എം.ശശിധരൻ, കെ.കെ. പ്രവീൺ കുമാർ, കാരായി രമേശൻ, എം.കെ.ഗിരിജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/269469/kodiyeri-onion-high-school-alumni-reunion-on-the-23rd)