---
title: "ഏഴുദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനായി  അണ്ടലൂർക്കാവൊരുങ്ങി ; ഒപ്പം ദേശവാസികളും."
english_title: "Andalurkavu is gearing up for the seven-day festival; along with the locals."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/269643/andalurkavu-is-gearing-up-for-the-seven-day-festival-along-with-the-locals"
published_at: "2025-02-12T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac3d0d4d4ec_Untitled-2_copy.jpg"
keywords: []
---

# ഏഴുദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനായി  അണ്ടലൂർക്കാവൊരുങ്ങി ; ഒപ്പം ദേശവാസികളും.

> **Lead Summary:** തലശ്ശേരി :13 മുതൽ 19 വരെ (കുംഭം ഒന്ന് മുതൽ ഏഴു വരെ)യാണ് ഉത്സവം. ഉത്സവം തുടങ്ങിയാൽ ധർമടം പഞ്ചായത്തിലെ അണ്ടലൂർ, മേലൂർ, ധർമ്മടം, പാലയാട് ദേശക്കാർക്ക് രാവെന്നോ പകലെന്നോ ഇല്ല. ഒരേ മനസ്സോടെ ഏതുനേരവും ക്ഷേത്രത്തിലേക്ക് കൂട്ടമായും തനിച്ചും അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കും.

## Article Content

തലശ്ശേരി :13 മുതൽ 19 വരെ (കുംഭം ഒന്ന് മുതൽ ഏഴു വരെ)യാണ് ഉത്സവം. ഉത്സവം തുടങ്ങിയാൽ ധർമടം പഞ്ചായത്തിലെ അണ്ടലൂർ, മേലൂർ, ധർമ്മടം, പാലയാട് ദേശക്കാർക്ക് രാവെന്നോ പകലെന്നോ ഇല്ല. ഒരേ മനസ്സോടെ ഏതുനേരവും ക്ഷേത്രത്തിലേക്ക് കൂട്ടമായും തനിച്ചും അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കും.

തെയ്യക്കോലങ്ങളുടെ അപൂർവത കൊണ്ടും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് ഇവിടം. മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായാ ണ് ചടങ്ങുകളുടെ പേര് പോലും. തേങ്ങതാക്കൽ, ചക്കകൊത്തൽ, കുളുത്താറ്റൽ, മെയ്യാലുകൂടൽ, തടവ് പൊളിച്ച്പാച്ചൽ, നിരക്കി പ്ലാച്ചൽ, തറമ്മൽതിക്ക്, കുഴ മ്യൂൺ തുടങ്ങി ഉത്സവവുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളുണ്ട്. കുംഭം ഒന്നുമുതൽ ഏഴു വരെയാണ് പ്രധാന ഉത്സവദി നങ്ങൾ. കുംഭം രണ്ടിന് ക്ഷേത്ര ത്തിൽ ചക്കകൊത്തൽ ചടങ്ങ് കഴിഞ്ഞേ ഗ്രാമവാസികൾ ചക്ക കഴിക്കൂ. ആദ്യഫലം ദേവന് സമർപ്പിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.

ഉത്സവം രാമായണകഥ ഇതി വൃത്തമാവുന്ന തെയ്യാട്ടങ്ങളാണ്. പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) ആണ്. അങ്കക്കാരൻ (ലക്ഷ്മണൻ), ബപ്പുരാൻ (ഹനുമാൻ), അതിരാളവും മക്കളും (സീതയും ലവകുശന്മാർ എന്നിവയും കെട്ടിയാടുന്നു. രാമായണകഥയുമായി ബന്ധമില്ലാത്ത മലക്കാരി, പൊൻമകൻ, പുതുച്ചേകവൻ, വേട്ടയൊരുമ കൻ, തുവക്കാലി, നാക്കണ്ഠൻ (നാഗകണ്ഠൻ), നാപ്പോതി (നാഗ ഭഗവതി) തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും. ഉത്സവത്തിൻ്റെ മൂന്നാംദിനം രാത്രി വൈകി മേലൂർ മണലിൽനിന്ന് കുടവരവ് നടക്കും. ഈ ഓലക്കുട ക്ഷേത്രത്തി ലെത്തിയാലാണ് തെയ്യാട്ടങ്ങൾ ക്ക് തുടക്കമാവുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/269643/andalurkavu-is-gearing-up-for-the-seven-day-festival-along-with-the-locals)