---
title: "കോർ ഓഫ് സിഗ്നൽസ് 115-ാമത് വാർഷിക ദിനാഘോഷം നാളെ തലശേരിയിൽ"
english_title: "Corps of Signals 115th anniversary celebration tomorrow in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/270158/corps-of-signals-115th-anniversary-celebration-tomorrow-in-thalassery"
published_at: "2025-02-14T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aedb4d405cc_Untitled-3_copy.jpg"
keywords: []
---

# കോർ ഓഫ് സിഗ്നൽസ് 115-ാമത് വാർഷിക ദിനാഘോഷം നാളെ തലശേരിയിൽ

> **Lead Summary:** തലശ്ശേരി :തലശ്ശേരി സിഗ്നൽസ് കൂട്ടായ്‌മ കോർ ഓഫ് സിഗ്നൽസിന്റെ 115 മത് വാർഷികാഘോഷം നാളെ രാവിലെ 10 മണിമുതൽ തലശ്ശേരി പാരീസ് പ്രസിഡൻസിയിൽവെച്ച് നടക്കും. കേണൽ ബി.കെ നായർ ഉദ്ഘാടനം ചെയ്യും. വത്സരാജ് മടയമ്പത്ത് ആശംസയർപ്പിക്കും.

## Article Content

തലശ്ശേരി :തലശ്ശേരി സിഗ്നൽസ് കൂട്ടായ്‌മ കോർ ഓഫ് സിഗ്നൽസിന്റെ 115 മത് വാർഷികാഘോഷം നാളെ രാവിലെ 10 മണിമുതൽ തലശ്ശേരി പാരീസ് പ്രസിഡൻസിയിൽവെച്ച് നടക്കും. കേണൽ ബി.കെ നായർ ഉദ്ഘാടനം ചെയ്യും. വത്സരാജ് മടയമ്പത്ത് ആശംസയർപ്പിക്കും.

തലശ്ശേരി നഗര സഭ അമർജവാൻ യുദ്ധസ്‌മാരക കൺവീനർ അനിൽ വിലങ്ങിൽ, സെന്റ് പോൾസ് ബേ മാൾട്ടയിൽ നടന്ന ജൂനിയർ പവർലിഫ്റ്റിഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ അഷിക സന്തോഷ്, തിരുവനന്തപുരത്ത് 2024ൽ നടന്ന കലാപൂരത്തിൽ നാദസ്വരത്തിലും സംഘഗാനത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയ ദർശന രതീഷിനെയും ആദരിക്കും . തുടർന്ന് വിവിധ വിനോദ കായിക മത്സരങ്ങളും കലാപരിപാടികളും സുജിത്ത് നന്മ നയിക്കുന്ന കരോക്കെ ഗാനമേളയുമുണ്ടാകും. സമ്മാന ദാനത്തിന് ശേഷം 'ബഡാഖാന' യോടെ പരിപാടി സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/270158/corps-of-signals-115th-anniversary-celebration-tomorrow-in-thalassery)