---
title: "യുവതി ഗുരുതരാവസ്ഥയിൽ; ധർമ്മടത്ത് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു"
english_title: "Woman in critical condition; Husband stabs woman to death in Dharmadam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/271193/woman-in-critical-condition-husband-stabs-woman-to-death-in-dharmadam"
published_at: "2025-02-18T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4b51024fc5_Untitled-2_copy.jpg"
keywords: []
---

# യുവതി ഗുരുതരാവസ്ഥയിൽ; ധർമ്മടത്ത് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

> **Lead Summary:** തലശ്ശേരി: തലശ്ശേരിക്കടുത്ത് ധർമ്മടത്ത് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരിക്കടുത്ത് ധർമ്മടത്ത് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി ഏഴരയോടെ യോടെ ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിലെ കോളാട് പാലത്തിലായിരുന്നു സംഭവം. ഉത്സവത്തിനായി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന യുവതിയാണ് ക്രൂര ആക്രമണത്തിന് ഇരയായത്.

പാറപ്രറം സ്വദേശിനി മഹിജക്കാണ് പരിക്കേറ്റത്.നാട്ടുക്കാർ പിടിക്കൂടിയ ഭർത്താവ് മണികണ്ഡനെ ധർമ്മടം പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണം. യുവതിയുടെ നില അതീവ ഗുരുതര അവസ്ഥയിലാണ്.പ്രതിയിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തികളും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/271193/woman-in-critical-condition-husband-stabs-woman-to-death-in-dharmadam)