---
title: "തലശേരിയിൽ യുവതിയുടെ ചെവിയിൽ  പാമ്പു കയറിയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയൊ വ്യാജൻ ; കർശന നടപടിയെടുക്കണമെന്ന് സ്നേക്ക് റസ്ക്യുവർ ബിജിലേഷ് കോടിയേരി"
english_title: "Video circulating claiming a snake got into a woman's ear in Thalassery is fake; Snake rescuer Bijilesh Kodiyeri demands strict action"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/271439/video-circulating-claiming-a-snake-got-into-a-womans-ear-in-thalassery-is-fake-snake-rescuer-bijilesh-kodiyeri-demands-strict-action"
published_at: "2025-02-19T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5e8a5264de_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ യുവതിയുടെ ചെവിയിൽ  പാമ്പു കയറിയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയൊ വ്യാജൻ ; കർശന നടപടിയെടുക്കണമെന്ന് സ്നേക്ക് റസ്ക്യുവർ ബിജിലേഷ് കോടിയേരി

> **Lead Summary:** തലശേരി: തലശേരിയിൽ യുവതിയുടെ ചെവിയിൽ പാമ്പ് കയറിയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയൊ വ്യാജമെന്ന് സ്നേക്ക് റസ്ക്യൂവറും, സർപ്പ വളണ്ടിയറുമായ ബിജിലേഷ് കോടിയേരി. ഇത്തരത്തിൽ വ്യാജ വീഡിയൊ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

തലശേരി: തലശേരിയിൽ യുവതിയുടെ ചെവിയിൽ പാമ്പ് കയറിയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയൊ വ്യാജമെന്ന് സ്നേക്ക് റസ്ക്യൂവറും, സർപ്പ വളണ്ടിയറുമായ ബിജിലേഷ് കോടിയേരി. ഇത്തരത്തിൽ വ്യാജ വീഡിയൊ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2 ദിവസം മുമ്പാണ് സമൂഹ മാധ്യമങ്ങളിൽ യുവതിയുടെ ചെവിട്ടിൽ പാമ്പു കയറിയതായുള്ള വീഡിയൊ പ്രചരിച്ച് തുടങ്ങിയത്. തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നടന്ന സംഭവമെന്ന തരത്തിലാണ് വീഡിയൊ പ്രചരിച്ചത്. എന്നാൽ ഒരു ചെറിയ പ്രാണി കടന്നാൽ പോലും വേദനയുണ്ടാവുന്ന സ്ഥലമാണ് ചെവിയെന്നും ഒരു തരത്തിലും പാമ്പ് പോലുള്ള ജീവികൾക്ക് കയറാനാകില്ലെന്നും സ്നേക്ക് റസ്ക്യൂവറും, സർപ്പവളണ്ടിയറുമായ ബിജിലേഷ് കോടിയേരി പറഞ്ഞു.

2024 നവംബറിൽ കേരളത്തിന് പുറത്ത് ഒരു റീൽസിന് വേണ്ടി ആരോ തയ്യാറാക്കിയ വീഡിയൊ ആണിതെന്നും, അത് ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തതെന്നും ബിജിലേഷ് പറഞ്ഞു.

പാമ്പിനെ കൊന്ന് തല ഭാഗം മുറിച്ച് വച്ച് നടത്തിയ വീഡിയൊ ഷൂട്ടാവാമെന്നും അദ്ദഹം കൂട്ടി ചേർത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/271439/video-circulating-claiming-a-snake-got-into-a-womans-ear-in-thalassery-is-fake-snake-rescuer-bijilesh-kodiyeri-demands-strict-action)