---
title: "ഒടുവിൽ വലയിൽ; ബംഗളൂരുവിൽ നിന്നും എം ഡിഎംഎ യുമായി  തലശ്ശേരിയിലെത്തിയ യുവാവ് പിടിയിൽ "
english_title: "Finally caught; A youth who came to Thalassery from Bengaluru with MDMA has been arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/271520/finally-caught-a-youth-who-came-to-thalassery-from-bengaluru-with-mdma-has-been-arrested"
published_at: "2025-02-20T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6b21a38526_Untitled-1_copy.jpg"
keywords: []
---

# ഒടുവിൽ വലയിൽ; ബംഗളൂരുവിൽ നിന്നും എം ഡിഎംഎ യുമായി  തലശ്ശേരിയിലെത്തിയ യുവാവ് പിടിയിൽ 

> **Lead Summary:** തലശ്ശേരി : മാരകമായ രാസലഹരി വസ്തുക്കൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കണ്ണൂർ ജില്ലയിൽ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.

## Article Content

തലശ്ശേരി : മാരകമായ രാസലഹരി വസ്തുക്കൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കണ്ണൂർ ജില്ലയിൽ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.

തലശ്ശേരി എക്സൈസ് പാർട്ടി വിരിച്ച വലയിലാണ് യുവാവ് വീണത്.

. ബസ് മാർഗം ബംഗളൂരുവിൽ നിന്നും വന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ കണ്ണൂർ ചിറക്കൽ സ്വദേശി ആകാശ് കുമാർ കെ പി ( 26 )യെയാണ് ഇന്ന് പുലർച്ചെ ആര് മണിയോട് കൂടി പിടി കൂടിയത്.

ഇയാളിൽ നിന്ന് 4.87 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജും സംഘവും പറഞ്ഞു. തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.

തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്നു മാസക്കാലമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. അതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിൽ ആവുന്നത്. തലശ്ശേരി JFCM കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ(ഗ്രേഡ്)

ലെനിൻ എഡ്വേർഡ്,വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ സുബീഷ് പി പി, സരിൻ രാജ്, പ്രിയേഷ്, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ്.എം എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/271520/finally-caught-a-youth-who-came-to-thalassery-from-bengaluru-with-mdma-has-been-arrested)