---
title: "തലശേരി ഇല്ലത്ത് താഴ മണോളിക്കാവിൽ  സംഘർഷത്തിൽ എസ്ഐ ഉൾപ്പടെ 4 പൊലീസുകാർക്ക് പരിക്ക് ; 7 സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "4 policemen including SI injured in clash at Thazh Manolikkavu in Thalassery; Case filed against 7 CPM workers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/271674/4-policemen-including-si-injured-in-clash-at-thazh-manolikkavu-in-thalassery-case-filed-against-7-cpm-workers"
published_at: "2025-02-20T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b73677cc194_Untitled-1_copy.jpg"
keywords: []
---

# തലശേരി ഇല്ലത്ത് താഴ മണോളിക്കാവിൽ  സംഘർഷത്തിൽ എസ്ഐ ഉൾപ്പടെ 4 പൊലീസുകാർക്ക് പരിക്ക് ; 7 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** തലശ്ശേരി: തലശ്ശേരി ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോൽ സവത്തിനിടയിൽ സംഘർഷം. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തതായി കേസ്. സംഭവത്തിൽ എസ്.ഐ ഉൾപ്പടെ പോലീസ് ഓഫീസർമാർക്ക് പരിക്കേറ്റതായും പരാതിയുണ്ട്.

## Article Content

തലശ്ശേരി: തലശ്ശേരി ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോൽ സവത്തിനിടയിൽ സംഘർഷം. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തതായി കേസ്. സംഭവത്തിൽ എസ്.ഐ ഉൾപ്പടെ പോലീസ് ഓഫീസർമാർക്ക് പരിക്കേറ്റതായും പരാതിയുണ്ട്.

ഇത് സംബന്ധിച്ച് കണ്ടാലറിയാവുന്നവർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ അർദ്ധ രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായ തമ്പുരാട്ടി വന്ന സ്ഥലത്ത് നിന്നും സി.പി.എം. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണത്രെ സംഘർഷാവസ്ഥക്ക് കാരണമായ തെന്നുമാണ് ആക്ഷേപം.

മുദ്രാവാക്യം വിളിക്കുന്നവരെ തടയാൻ അവിടെ തന്നെയുള്ള സി.പി.എം. പ്രവർത്തകർ എത്തിയപ്പോൾ തമ്മിൽ ബഹളമായി. ഇതോടെ ബി.ജെ.പി പ്രവർത്തകരും പ്രതികരിക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസ് എത്തി രംഗം ശാന്തമാക്കിയശേഷം ക്ഷേത്രമുറ്റത്ത് വെച്ച് വീണ്ടും സംഘർഷാവസ്ഥയുണ്ടായി.

ഇത് തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന്മാരെ കയ്യേറ്റം ചെയ്‌തു എന്നാണ് ആരോപണം. എസ്.ഐ അഖിലന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് കയ്യേറ്റം ചെയ്‌തത്.

പൊലീസുകാരായ എബിൻ, പ്രജീഷ്, ഷിബിൻ തുടങ്ങിയവർക്ക് പരിക്കേറ്റതായും പരാതിയുണ്ട്. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സംഘർഷ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഉൽസവാഘോഷം ഇന്നും ഉള്ളതിൽ പ്രത്യേക സുരക്ഷ പോലീസ് ഒരുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/271674/4-policemen-including-si-injured-in-clash-at-thazh-manolikkavu-in-thalassery-case-filed-against-7-cpm-workers)