---
title: "തലശേരി വയലളം മണോളിക്കാവിൽ പൊലീസിനെ അക്രമിച്ച സംഭവം ; 2 സംഭവങ്ങളിലായി  82 സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Incident of attacking police in Thalassery, Vayalalam Manolikkavu; Case filed against 82 CPM workers in 2 incidents"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/271811/incident-of-attacking-police-in-thalassery-vayalalam-manolikkavu-case-filed-against-82-cpm-workers-in-2-incidents"
published_at: "2025-02-21T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b81ef6c24b3_67b73425ef70e_Untitled-1_copy.jpg"
keywords: []
---

# തലശേരി വയലളം മണോളിക്കാവിൽ പൊലീസിനെ അക്രമിച്ച സംഭവം ; 2 സംഭവങ്ങളിലായി  82 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** തലശ്ശേരി: തലശ്ശേരി വയലളം മണോളിക്കാവ് താലപ്പൊലി ഉത്സവ ത്തിനിടെയുണ്ടായ സംഘർഷ ത്തിൽ എസ്.ഐ.ക്കും മൂന്ന് പോലീസുകാർക്കും പരിക്കേറ്റ സംഭവത്തിലും, കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ച സംഭവത്തിലുമായി 82 സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്തു.

## Article Content

തലശ്ശേരി: തലശ്ശേരി വയലളം മണോളിക്കാവ് താലപ്പൊലി ഉത്സവ ത്തിനിടെയുണ്ടായ സംഘർഷ ത്തിൽ എസ്.ഐ.ക്കും മൂന്ന് പോലീസുകാർക്കും പരിക്കേറ്റ സംഭവത്തിലും, കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ച സംഭവത്തിലുമായി 82 സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്തു.

ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് കേസ്. പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിന് 27 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് ആദ്യം കേസെടുത്തത്. എസ്.ഐ. അഖിൽ, പോലീസ് ഉദ്യോഗസ്ഥരായ ഹെബിൻ, പ്രജീഷ്, ഷിബിത്ത് എന്നിവരാണ് ബുധനാഴ്ച രാത്രി കൈയേറ്റത്തിനിരയായത്. ഇവർ തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി. ഈ സംഭവത്തിൽ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത സി.പി.എം. പ്രവർത്തകനെ മോചിപ്പിച്ചുകൊണ്ടു പോയതിന് 55 സി.പി.എം. പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

രാത്രി 12-ന് ക്ഷേത്ര തിരുമുറ്റത്ത് ബി.ജെ.പി - സി. പി.എം. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായപ്പോൾ ഇടപെട്ട പോലീസിനെ സി.പി.എം. പ്രവർത്തകർ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിലുൾപ്പെട്ട സി.പി.എം. പ്രവർ ത്തകൻ ദിപിനെ വ്യാഴാഴ്ച ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ചയും ദിപിൻ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ. വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് ദിപിനെ കസ്റ്റഡിയിലെടുത്തത്. ദിപിനെ പോലീസ് ജീപ്പിലെത്തിച്ചപ്പോൾ 50-ഓളം പേർ ജീപ്പ് തടഞ്ഞു. ക്ഷേത്രത്തിൻ്റെ ഗേറ്റ് പൂട്ടിയതോടെ പോലീസ് ജീപ്പിന് പുറത്തുകടക്കാനായില്ല. ഇതിനിട യിൽ ദിപിനെ ബലമായി മോ ചിപ്പിക്കുകയായിരുന്നു.

ഉത്സവപ്പറമ്പിൽ സംഭവസമ യത്ത് സ്ത്രീകളും കുട്ടുകളുമുൾ പ്പെടെ നൂറുകണക്കിനാളുകൾ ഉണ്ടായിരുന്നതിനാൽ സുരക്ഷ മുൻനിർത്തി സംയമനം പാലിച്ചതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കാവ് കയറ്റത്തോ ടെയാണ് ഉത്സവം തുടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് ഉത്സവം സമാപിച്ചു. ഉത്സവച്ചടങ്ങിനിടയിൽ വ്യാഴാഴ്ച പോലീസ് അനാവശ്യമായി ഇടപെട്ടതായി തലശ്ശേരി നഗരസഭാ കൗൺസിലറും ആഘോഷക്കമ്മിറ്റി കൺവീനറുമായ സി. ഗോപാലൻ പറഞ്ഞു.

ക്ഷേത്രോത്സവത്തിൽ രാഷ്ട്രീയം കലർത്തി ഉത്സവപ്പറമ്പുകൾ സംഘർഷഭൂമിയാക്കുന്നതിൽ നിന്ന് സി.പി.എം. പിന്തിരിയണ മെന്ന് ഹിന്ദു ഐക്യവേദി തലശ്ശേരി താലൂക്ക് പ്രസിഡന്റ് ഹരി ദാസ് ഇടത്തിലമ്പലം പ്രസ്താവന യിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/271811/incident-of-attacking-police-in-thalassery-vayalalam-manolikkavu-case-filed-against-82-cpm-workers-in-2-incidents)