---
title: "പൊന്ന്യം പാലം പുഴക്കൽ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു"
english_title: "Ponnyam Palam Puzhakkal LP School celebrated its anniversary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/271841/ponnyam-palam-puzhakkal-lp-school-celebrated-its-anniversary"
published_at: "2025-02-21T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b836e7dce9b_Untitled-1_copy.jpg"
keywords: []
---

# പൊന്ന്യം പാലം പുഴക്കൽ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

> **Lead Summary:** പൊന്ന്യം :പൊന്ന്യം പാലം പുഴക്കൽ എൽ പി സ്‌കൂൾ 124 -ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്‌ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്‌തു. അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടുന്ന വർത്തമാന കാലത്ത് രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ജാഗ്രത പുലർത്തണമെന്നും ഇല്ലെങ്കിൽ കൈവിട്ടുപോകുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സുശീൽ കുമാർ ഓർമ്മപ്പെടുത്തി. പി ടി എ പ്രസിഡന്റ് നാസർ കോട്ടയിൽ അധ്യക്ഷത വഹിച്ചു.

## Article Content

പൊന്ന്യം :പൊന്ന്യം പാലം പുഴക്കൽ എൽ പി സ്‌കൂൾ 124 -ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്‌ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്‌തു. അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടുന്ന വർത്തമാന കാലത്ത് രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ജാഗ്രത പുലർത്തണമെന്നും ഇല്ലെങ്കിൽ കൈവിട്ടുപോകുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സുശീൽ കുമാർ ഓർമ്മപ്പെടുത്തി. പി ടി എ പ്രസിഡന്റ് നാസർ കോട്ടയിൽ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക എം പി റസിയ സ്വാഗതം പറഞ്ഞു. കെ നൂറുദ്ദീൻ, ടി ടി അലി ഹാജി, എ കെ സജീഷ, സി വി അനിത, വി ടി ഉഷ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/271841/ponnyam-palam-puzhakkal-lp-school-celebrated-its-anniversary)