---
title: "കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം ;  പ്രതിക്ക് നല്ല നടപ്പ് ശിക്ഷ വിധിച്ച് തലശേരി കോടതി"
english_title: "Pedestrian killed in car crash; Thalassery court sentences accused to life in prison"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/272547/pedestrian-killed-in-car-crash-thalassery-court-sentences-accused-to-life-in-prison"
published_at: "2025-02-24T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc321d218e8_judge-hammer-gavel-lf-1-1024x585-1-1.jpg"
keywords: []
---

# കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം ;  പ്രതിക്ക് നല്ല നടപ്പ് ശിക്ഷ വിധിച്ച് തലശേരി കോടതി

> **Lead Summary:** തലശേരി:അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിക്കുകയും

## Article Content

തലശേരി:അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിക്കുകയും

സ്കൂട്ടർ യാത്രക്കാരന് പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിക്ക് നല്ല നടപ്പ് ശിക്ഷ. സംഭവസമയം പ്രതിയുടെ പ്രായം കണക്കിലെടുത്ത് തലശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ് തോമസ് ആണ് നല്ലനടപ്പിനു ശിക്ഷിച്ചത്.

കണ്ണൂർ ഒണ്ടയൻ റോഡ് ഡാനിഷ് കെ. ബക്കറിനെ ആണ് നല്ലനടപ്പിനു ശിക്ഷിക്കുകയും 50,000 രൂപ വീതമുള്ള ആൾജാമ്യത്തിൽ വിടുകയും ചെയ്‌തത്. തുടർ നടപടിക്കായി ജില്ലാ പ്രബേഷൻ ഓഫിസറുടെ റിപ്പോർട്ടിനായി 28ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

ലൈസൻസില്ലാതെയാണ് പ്രതി വാഹനം ഓടിച്ചത്. 2014 ജൂൺ 18നാണ് കേസിനാസ്‌പദ സഭവം. ഫോർച്യൂൺ കാറിലെത്തിയ പ്രതി വേഗത നിയന്ത്രിക്കാതെ ബർണശേരി ഡി.എ സ്.സി സർക്കിൾ വളവിൽ വച്ച് കാൽനട യാത്രക്കാരനെയും, സ്‌കൂട്ടർ യാത്രക്കാരനെയും തക്കാരനെയും ഇടിച്ചു തെറിപ്പിച്ച് ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ കക്കാട് സാധു ബീഡി കമ്പനിക്ക് സമീപം എടചൊവ്വയിലെ വലിയവളപ്പിൽ രാധാക്യഷ്‌ണൻ എന്ന ബാബു ആണ് മരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ജയരാജദാസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/272547/pedestrian-killed-in-car-crash-thalassery-court-sentences-accused-to-life-in-prison)