---
title: "ബി ഇ എം പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മ ധർമ്മടം  'സ്നേഹക്കൂട്' അഗതി മന്ദിരത്തിൽ സംഗമിച്ചു"
english_title: "BEMP Heartbeats Group met at Dharmadam 'Snehakoodu' orphanage"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/272638/bemp-heartbeats-group-met-at-dharmadam-snehakoodu-orphanage"
published_at: "2025-02-24T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc83d728aa8_33e8648d-2de7-4201-9113-f130a25b32a5.jpg"
keywords: []
---

# ബി ഇ എം പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മ ധർമ്മടം  'സ്നേഹക്കൂട്' അഗതി മന്ദിരത്തിൽ സംഗമിച്ചു

> **Lead Summary:** ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി

## Article Content

ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി

ധർമ്മടം മീത്തലെ പീടികയിലെ സ്നേഹക്കൂട് അഗതി മന്ദിരത്തിൽ സംഗമിച്ചു. സ്നേഹ സമ്മാനമായി വാഷിംഗ് മെഷീൻ നൽകി. തലശ്ശേരി

സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രഹി വാഷിംഗ് മെഷീൻ അഗതി മന്ദിരത്തിന് കൈമാറി. ഹാർട്ട് ബീറ്റ്സ് സെക്രട്ടറി നൗഫൽ കോറോത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് മുനീസ് അറയിലകത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലിം പാലിക്കണ്ടിയുടെ പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രശംസിച്ചു. സ്നേഹക്കൂട് ഭാരവാഹികളായ എം പി അരവിന്ദാക്ഷൻ, മേജർ ഗോവിന്ദൻ, പി വി ലക്ഷ്മണൻ, മാനേജിംഗ് ട്രസ്റ്റി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. അഗതി മന്ദിരത്തിലെ അമ്മമാരോടൊപ്പം ചേർന്ന് ഹാർട്ട് ബീറ്റ്സ് അംഗങ്ങൾ സംഘടിപ്പിച്ച വിവിധ കലാപരിപാടികൾ നവ്യാനുഭവമായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/272638/bemp-heartbeats-group-met-at-dharmadam-snehakoodu-orphanage)