---
title: "മക്കൾ മണ്ഡൽ;  മാഹി പോലീസിന് അഭിമാനമായി എസ്.ഐ.കിഷോർ കുമാറും എ എസ് ഐശ്രീജേഷും"
english_title: "Makkal Mandal; SI Kishore Kumar and AS Aishreejesh make Mahe Police proud"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/272775/makkal-mandal-si-kishore-kumar-and-as-aishreejesh-make-mahe-police-proud"
published_at: "2025-02-25T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd6be74e035_Untitled-2_copy.jpg"
keywords: []
---

# മക്കൾ മണ്ഡൽ;  മാഹി പോലീസിന് അഭിമാനമായി എസ്.ഐ.കിഷോർ കുമാറും എ എസ് ഐശ്രീജേഷും

> **Lead Summary:** തലശ്ശേരി : അന്വേഷണ മികവിന് അവാർഡുകൾ സ്വന്തമാക്കി മാഹി പോലീസിന് അഭിമാനമായി എസ്.ഐ.കിഷോർ കുമാറും എ എസ് ഐശ്രീജേഷും

## Article Content

തലശ്ശേരി : അന്വേഷണ മികവിന് അവാർഡുകൾ സ്വന്തമാക്കി മാഹി പോലീസിന് അഭിമാനമായി എസ്.ഐ.കിഷോർ കുമാറും എ എസ് ഐശ്രീജേഷും

പുതുച്ചേരി പോലീസിൻ്റെ മക്കൾ മണ്ഡൽ അവാർഡിന് അർഹരായിരിക്കുകയാണ് ഇരുവരും.

പുതുച്ചേരി പോലീസിൻ്റെ പുതിയ പദ്ധതിയാണ്ഇത്. അതിൽ സൂപ്പർ കോൾസ് അവാർഡിനാണ് ഇരുവരും അർഹരായത്‌. പുതുച്ചേരി ലഫ്റ്റ്ൻ്റ് ഗവർണർ എസ്.കൈലാസനാഥൻ്റെ സാന്നിധ്യത്തിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയാണ് അവാർഡ് സമ്മാനിച്ചത്.ഡിജിപി ഷാലിനി സിംഗും ചടങ്ങിൽ പങ്കെടുത്തു. നിരവധി മോഷണം, കൊലപാതകം, വഞ്ചന, പോക്സോ കേസ്സുകൾ തെളിയിച്ചതിനാണ് അവാർഡ്. മാഹിയിൽ എത്തി മോഷണം നടത്തി അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ കടന്ന പ്രതികളെ അതിസാഹസികമായി പിടികൂടിയത് ഇരുവരുടെ നേതൃത്വത്തിലായിരുന്നു.

ഈ മക്കൾ മണ്ഡൽ എന്നാൽ ആഴ്ചതോഴും പുതുച്ചേരി സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനിലും ജനങ്ങളെ വിളിച്ചു വരിത്തി അല്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ എത്തി പരാതി സ്വീകരിക്കുന്ന പദ്ധതിയാണ്. സ്റ്റേഷനിലെ SHOനേരിട്ട് എത്തിയാണ് പരാതി സ്വീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/272775/makkal-mandal-si-kishore-kumar-and-as-aishreejesh-make-mahe-police-proud)