---
title: "വടക്കുമ്പാട് പാമ്പിനിക്കോൾ ശ്രീ കതിവന്നൂർ വീരൻ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം സമാപിച്ചു."
english_title: "The Kaliyatta festival at the Sree Kathivannur Veeran Temple in Pampinikool, Vadakkumpad has concluded."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273085/the-kaliyatta-festival-at-the-sree-kathivannur-veeran-temple-in-pampinikool-vadakkumpad-has-concluded"
published_at: "2025-02-26T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bee32436974_Untitled-8_copy.jpg"
keywords: []
---

# വടക്കുമ്പാട് പാമ്പിനിക്കോൾ ശ്രീ കതിവന്നൂർ വീരൻ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം സമാപിച്ചു.

> **Lead Summary:** തലശ്ശേരി: വടക്കുമ്പാട് പാമ്പിനിക്കോൾ ശ്രീ കതിവന്നൂർ വീരൻ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം സമാപിച്ചു.

## Article Content

തലശ്ശേരി: വടക്കുമ്പാട് പാമ്പിനിക്കോൾ ശ്രീ കതിവന്നൂർ വീരൻ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം സമാപിച്ചു.

രണ്ട് ദിവസങ്ങിൽ ആയാണ് ഉത്സവം നടന്നത്.കാവിൽ കയറൽ ചടങ്ങോടെ ആരംഭിച്ച ഉത്സവം ഗുരുസിയോടെ സമാപിച്ചു.ആദ്യദിനം കൊടുങ്ങല്ലൂർ അമ്മയുടെ ഗുരുതി ദർപ്പണം നടന്നു.തുടർന്ന് കതിവന്നൂർ വീരൻ്റെ തോറ്റവും കളരി അഭ്യാസ പ്രകടനവും നടന്നു.

പുലർച്ചെ കതിവന്നൂർ വീരൻ്റെ വർണശബളമായ പുറപ്പാടും ആട്ടകലാശവും നടന്നു. നിരവധി തെയ്യങ്ങളും കെട്ടിയാടി.ചെമ്മരത്തി ഊട്ടും നടന്നു.ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങളാണ് ഉത്സവത്തിനായി ക്ഷേത്രത്തിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273085/the-kaliyatta-festival-at-the-sree-kathivannur-veeran-temple-in-pampinikool-vadakkumpad-has-concluded)