---
title: "തലശ്ശേരി സിഐ ബിനു തോമസിനെ മാറ്റി ; മാറ്റം  മണോളിക്കാവു മായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നെന്ന് പ്രചരണം"
english_title: "Thalassery CI Binu Thomas transferred; rumours suggest the change was due to issues related to Manolikkavu"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273149/thalassery-ci-binu-thomas-transferred-rumours-suggest-the-change-was-due-to-issues-related-to-manolikkavu"
published_at: "2025-02-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf34d235e71_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി സിഐ ബിനു തോമസിനെ മാറ്റി ; മാറ്റം  മണോളിക്കാവു മായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നെന്ന് പ്രചരണം

> **Lead Summary:** തലശ്ശേരി: തലശ്ശേരി ടൗൺ സി.ഐ. ബിനു തോമസ്സിന് സ്ഥലം മാറ്റം. പാലക്കാട്ടെക്കാണ് സ്ഥലം മാറ്റിയത്. പകരം ബിജു പ്രഭാകറിനെ സി ഐയായി നിയമിച്ചിട്ടുണ്ട്.

## Article Content

തലശ്ശേരി: തലശ്ശേരി ടൗൺ സി.ഐ. ബിനു തോമസ്സിന് സ്ഥലം മാറ്റം. പാലക്കാട്ടെക്കാണ് സ്ഥലം മാറ്റിയത്. പകരം ബിജു പ്രഭാകറിനെ സി ഐയായി നിയമിച്ചിട്ടുണ്ട്.

തലശേരി മണോളിക്കാവിൽ രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ പൊലീസ് കനത്ത നടപടികൾ സ്വീകരിച്ചിരുന്നു.

സംഘർഷമൊഴിവാക്കാൻ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ബലമായി സി പി എം പ്രവർത്തകർ മോചിപ്പിച്ചിരുന്നു. ഈ സംഘർഷത്തിലിടക്കം 80 ഓളം സി പി എം പ്രവർത്തകരെ പൊലീസ് പ്രതി ചേർത്തിരുന്നു.

ഇവരുടെയടക്കം വീടുകളിൽ പൊലീസ് പരിശോധന തുടരുകയാണ്. അതേ സമയം പൊലീസാണ് മണോളിക്കാവിൽ സംഘർഷമുണ്ടാക്കിയതെന്നുള്ള മറ്റൊരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഊർജ്ജസ്വലനായ നല്ലൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിലുള്ള അമർഷം പൊലീസ് സേനയ്ക്കുമുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273149/thalassery-ci-binu-thomas-transferred-rumours-suggest-the-change-was-due-to-issues-related-to-manolikkavu)