---
title: "ലഹരിക്കെതിരെ ബോധവത്ക്കരണവുമായി തലശേരി റെയ്ഞ്ച് എക്സൈസും, മൂഴിക്കര വിജ്ഞാന വേദി വായനശാലയും"
english_title: "Thalassery Range Excise and Moozhikkara Vigyan Vedi Library raise awareness against drug addiction"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273300/thalassery-range-excise-and-moozhikkara-vigyan-vedi-library-raise-awareness-against-drug-addiction"
published_at: "2025-02-27T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c01bec6c3e3_Untitled-3_copy.jpg"
keywords: []
---

# ലഹരിക്കെതിരെ ബോധവത്ക്കരണവുമായി തലശേരി റെയ്ഞ്ച് എക്സൈസും, മൂഴിക്കര വിജ്ഞാന വേദി വായനശാലയും

> **Lead Summary:** തലശേരി :പിഞ്ചു കുഞ്ഞുങ്ങളെ പോലും ലഹരിയുടെ ചതിക്കുഴിയിലേക്ക് തള്ളിവിടുന്ന ലഹരി മാഫിയക്കെതിരെ പൊതുജനമനസാക്ഷി ഉയരണമെന്ന ആഹ്വാനവുമായി മൂഴിക്കരയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. തലശേരി എക്സൈസ് റെയ്ഞ്ച് ഓഫീസും, മൂഴിക്കര വിജ്ഞാന വേദി വായനശാല & ഗ്രന്ഥാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

തലശേരി :പിഞ്ചു കുഞ്ഞുങ്ങളെ പോലും ലഹരിയുടെ ചതിക്കുഴിയിലേക്ക് തള്ളിവിടുന്ന ലഹരി മാഫിയക്കെതിരെ പൊതുജനമനസാക്ഷി ഉയരണമെന്ന ആഹ്വാനവുമായി മൂഴിക്കരയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. തലശേരി എക്സൈസ് റെയ്ഞ്ച് ഓഫീസും, മൂഴിക്കര വിജ്ഞാന വേദി വായനശാല & ഗ്രന്ഥാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

അസി.എക്സൈസ് കമ്മീഷണറും, വിമുക്തി മിഷൻ കണ്ണൂർ മാനേജറുമായ പി.കെ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് കെ.ഭാരതി അധ്യക്ഷയായി. തലശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജ്, വാർഡ് കൗൺസിലർ കെ.ഇ ഗംഗാധരൻ, വായനശാലാ സെക്രട്ടറി യു.ബ്രിജേഷ് എന്നിവർ സംസാരിച്ചു. പ്രിവൻ്റീവ് ഓഫീസർ പി.സി രഘുനാഥ് അവതരിപ്പിച്ച രസതന്ത്രം ലഹരിവിരുദ്ധ ഏകപാത്ര നാടകം അരങ്ങേറി. പ്രിവൻ്റീവ് ഓഫീസർ സി.പുരുഷോത്തമൻ പശ്ചാത്തല സംഗീതം നിർവഹിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ പി.പി പ്രദീപൻ ബോധവത്കരണ ക്ലാസെടുത്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.കെ പ്രസന്ന ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്, ടി.കെ പ്രദീഷ് എന്നിവർ നേതൃത്വം നൽകി. നവ ദുർഗ വനിതാ വേദി അവതരിപ്പിച്ച കൈകൊട്ടിക്കളിയും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273300/thalassery-range-excise-and-moozhikkara-vigyan-vedi-library-raise-awareness-against-drug-addiction)