---
title: "മാലിന്യ മുക്തം നവകേരളം ; തലശ്ശേരിയിൽ ഹരിത കച്ചവട കേന്ദ്ര  പ്രഖ്യാപനം നടന്നു"
english_title: "New Kerala is garbage-free; Green Trade Center announced in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273320/new-kerala-is-garbage-free-green-trade-center-announced-in-thalassery"
published_at: "2025-02-27T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c0298bc9e5b_67c0272d04b9f_1000062224.jpg"
keywords: []
---

# മാലിന്യ മുക്തം നവകേരളം ; തലശ്ശേരിയിൽ ഹരിത കച്ചവട കേന്ദ്ര  പ്രഖ്യാപനം നടന്നു

> **Lead Summary:** തലശ്ശേരി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ക്ലോക്ക് ടവറിന് സമീപത്തെ നവീകരിച്ച നഗരസഭ വഴിയോര കച്ചവട കേന്ദ്രം തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഹരിത കച്ചവട കേന്ദ്രമായി പ്രഖ്യാപിച്ചു.

## Article Content

തലശ്ശേരി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ക്ലോക്ക് ടവറിന് സമീപത്തെ നവീകരിച്ച നഗരസഭ വഴിയോര കച്ചവട കേന്ദ്രം തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഹരിത കച്ചവട കേന്ദ്രമായി പ്രഖ്യാപിച്ചു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റെജിന അധ്യക്ഷതയും ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഞ്ഞികണ്ണൻ നന്ദിയും പറഞ്ഞു.

കൗൺസിലർ മൈഥിലി ടീച്ചർ വഴിയോര കച്ചവടക്കാരുടെ സംഘടന നേതാവായ ജയ്സൺ തുടങ്ങിയവർ ആശംസാഭാഷണം നടത്തി.നഗരസഭ ശുചീകരണ തൊഴിലാളികൾ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ കോഴ്സ് സ്റ്റുഡന്റസ്,വഴിയോര കച്ചവടക്കാർ, വഴി യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.

വഴിയോരക്കച്ചവടക്കാരായ സാജിൽ , നാസർ, റസാക്ക്, ഷഹനവാസ്, മമ്മാലി, ഷെരീദ്, ഷംസു, മഹ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273320/new-kerala-is-garbage-free-green-trade-center-announced-in-thalassery)