---
title: "ആശവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന പ്രതികാര നടപടികളില്‍ തലശേരി നഗരസഭക്ക് മുന്നിലും  പ്രതിഷേധവുമായി കോണ്‍ഗ്രസ്."
english_title: "Congress also protested in front of the Thalassery Municipality against the government's retaliatory measures against ASHA workers."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273388/congress-also-protested-in-front-of-the-thalassery-municipality-against-the-governments-retaliatory-measures-against-asha-workers"
published_at: "2025-02-27T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c075c2bf060_Untitled-2_copy.jpg"
keywords: []
---

# ആശവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന പ്രതികാര നടപടികളില്‍ തലശേരി നഗരസഭക്ക് മുന്നിലും  പ്രതിഷേധവുമായി കോണ്‍ഗ്രസ്.

> **Lead Summary:** **തലശ്ശേരി: **ആശവര്‍ക്കര്‍ സമരം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി തലശ്ശേരി നഗരസഭാ ഓഫീസിന് മുന്നില്‍ കോൺഗ്രസ് കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

**തലശ്ശേരി: **ആശവര്‍ക്കര്‍ സമരം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി തലശ്ശേരി നഗരസഭാ ഓഫീസിന് മുന്നില്‍ കോൺഗ്രസ് കത്തിച്ച് പ്രതിഷേധിച്ചു.

കെ പി സി സി ആഹ്വാന പ്രകാരംമുനിസിപ്പല്‍ ഓഫീസിന് മുന്നില്‍കത്തിച്ച് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കെ.ഇ. പവിത്രരാജ്അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

പി.വി.രാധാകൃഷ്ണന്‍ , എ. ഷര്‍മിള, എം. നസീര്‍ , കെ.രമേശ് ,ഉ ച്ചുമ്മല്‍ ശശി, എം.വി.സതീശന്‍ ,പി.ഒ.മുഹമ്മദ് റാഫി ഹാജി, ഒ. ഹരിദാസ് സംസാരിച്ചു.

എം.പി.സുധീര്‍ ബാബു, പി.സി. മോഹനന്‍ , എം.അനൂപ്, കെ.കെ.രാമചന്ദ്രന്‍,തച്ചോളി അനില്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273388/congress-also-protested-in-front-of-the-thalassery-municipality-against-the-governments-retaliatory-measures-against-asha-workers)