---
title: "പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന ഇൻ്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ വില്ലേജ് ; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ  തലശേരിയിൽ "
english_title: "Pradhan Mantri Matsya Padam Yojana Integrated Modern Coastal Village; State level inauguration to be held in Thalassery this morning"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273677/pradhan-mantri-matsya-padam-yojana-integrated-modern-coastal-village-state-level-inauguration-to-be-held-in-thalassery-this-morning"
published_at: "2025-03-01T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c286048c5d7_Untitled-2_copy.jpg"
keywords: []
---

# പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന ഇൻ്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ വില്ലേജ് ; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ  തലശേരിയിൽ 

> **Lead Summary:** സംയോജിത ആധുനിക തീര ദേശ മത്സ്യഗ്രാമം പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒൻപത് മത്സ്യ ഗ്രാമം നിർമിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 10-ന് തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക നഗരസഭാ ടൗൺ ഹാളിൽ കേന്ദ്രമന്ത്രി ജോർജ്‌കുര്യൻ നിർവഹിക്കുമെന്ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ തലശേരിയിൽ അറിയിച്ചു.

## Article Content

സംയോജിത ആധുനിക തീര ദേശ മത്സ്യഗ്രാമം പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒൻപത് മത്സ്യ ഗ്രാമം നിർമിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 10-ന് തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക നഗരസഭാ ടൗൺ ഹാളിൽ കേന്ദ്രമന്ത്രി ജോർജ്‌കുര്യൻ നിർവഹിക്കുമെന്ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ തലശേരിയിൽ അറിയിച്ചു.

ചാലിൽ-ഗോപാലപ്പേട്ട ഫിഷ് മാർക്കറ്റ് നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർ വഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ, ഷാഫി പറമ്പിൽ എം.പി. എന്നിവർ പങ്കെടുക്കും. രാജ്യത്തെ 3477 മത്സ്യഗ്രാമങ്ങ ളിൽ നിന്ന് തിരഞ്ഞെടുത്ത 100 മത്സ്യഗ്രാമങ്ങളാണ് ആദ്യഘട്ട ത്തിൽ പദ്ധതിയിൽ ഉൾപ്പെടുയത്.

ചെല്ലാനം, നായരമ്പലം (എറണാ കുളം), എടക്കഴിയൂർ (തൃശ്ശൂർ), പൊന്നാനി, താനൂർ (മലപ്പുറം), ചാലിയം (കോഴിക്കോട്), ചാലിൽ-ഗോപാലപ്പേട്ട (കണ്ണൂർ), ഷിറിയ (കാസർകോട്) എന്നിവയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്ന മത്സ്യഗ്രാമങ്ങൾ. 6106.61 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തുകയുടെ 60 ശതമാനം 3119 ലക്ഷം രൂപ കേന്ദ്രവിഹിതവും 40 ശതമാനം 2687.62 ലക്ഷംരൂപ സംസ്ഥാന വിഹിതവുമാണ്. തലശ്ശേരി ചാലിൽ-ഗോപാലപ്പേട്ടയിൽ പദ്ധതിക്ക് 559.5ലക്ഷം രൂപയാണ് അനുവദിച്ചത്.

ഫിഷറീ സ് ഡെപ്യൂട്ടി ഡയറക്ടർ ആർ. ജുഗുനു, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആർ.എസ്.അഖിൽ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273677/pradhan-mantri-matsya-padam-yojana-integrated-modern-coastal-village-state-level-inauguration-to-be-held-in-thalassery-this-morning)