---
title: "ലോക്സഭാ മണ്ഡല പുനർ വിഭജനം ; കേരളത്തിൽ രണ്ടു സീറ്റ് കുറയും"
english_title: "Lok Sabha constituency redistribution; Kerala will lose two seats"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273701/lok-sabha-constituency-redistribution-kerala-will-lose-two-seats"
published_at: "2025-03-01T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c29a4bce284_Untitled-5_copy.jpg"
keywords: []
---

# ലോക്സഭാ മണ്ഡല പുനർ വിഭജനം ; കേരളത്തിൽ രണ്ടു സീറ്റ് കുറയും

> **Lead Summary:** ജനസംഖ്യക്ക് ആനുപാതിക മായി ലോക്സഭാ മണ്ഡല പുനർവിഭജനം നടത്തിയാൽ നഷ്ടമുണ്ടാകുക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. കേരളത്തിലെ സീറ്റുകൾ 20-ൽനിന്ന് 18 ആകും.

## Article Content

ജനസംഖ്യക്ക് ആനുപാതിക മായി ലോക്സഭാ മണ്ഡല പുനർവിഭജനം നടത്തിയാൽ നഷ്ടമുണ്ടാകുക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. കേരളത്തിലെ സീറ്റുകൾ 20-ൽനിന്ന് 18 ആകും.

ദക്ഷിണേന്ത്യയിൽ ഒരുസീറ്റുപോലും കുറയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് അംഗീകരിച്ചാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വർധിക്കുന്നത് വിടവ് കൂട്ടും. ഇപ്പോഴത്തെ പ്രതീക്ഷിത ജനസംഖ്യാതോത് പ്രകാരം ശരാശരി 20 ലക്ഷം ആളുകൾക്ക് ഒരു എം.പി. എന്ന നിലയിൽ ക്രമീകരിച്ചാൽ നിലവിലെ 543 ലോക്സഭാ സീറ്റുകളെന്നത് 707 ആവും.

തമിഴ്‌നാടിന് ഇപ്പോഴത്തെ 39 സീറ്റുകളെന്നത് കുറയില്ല. എന്നാൽ, ഉത്തർപ്രദേശിനെയും ഉത്തരാഖണ്ഡിനെയും ഒരുമിച്ചുകൂട്ടി യാൽ ആകെ സീറ്റുകളുടെ എണ്ണം 85-ൽനി ന്ന് (ഉത്തർപ്രദേശ്-80, ഉത്തരാഖണ്ഡ്-5) 126 ആയി ഉയരും. ബിഹാറും ജാർഖണ്ഡും ഒരുമിച്ചുചേർന്നാൽ 54-ൽനിന്ന് 85 ആകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273701/lok-sabha-constituency-redistribution-kerala-will-lose-two-seats)