---
title: "കണ്ണൂർ ജില്ലയിലെയും, മാഹിയിലെയും തയ് ക്വാണ്ടോ ടീമുള്ള സ്കൂളുകളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു"
english_title: "Schools with Taekwondo teams in Kannur district and Mahe were honored with awards."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273792/schools-with-taekwondo-teams-in-kannur-district-and-mahe-were-honored-with-awards"
published_at: "2025-03-01T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2e2c334e24_Untitled-11_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെയും, മാഹിയിലെയും തയ് ക്വാണ്ടോ ടീമുള്ള സ്കൂളുകളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർജില്ലയിലെയും മാഹിയിലെയും മികച്ച തയ് ക്വാണ്ടോ പരിശീലനമുള്ള സ്കൂളുകൾക്കും പരിശീലകർക്കും വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർജില്ലയിലെയും മാഹിയിലെയും മികച്ച തയ് ക്വാണ്ടോ പരിശീലനമുള്ള സ്കൂളുകൾക്കും പരിശീലകർക്കും വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

15 സ്കൂളുകളാണ് പുരസ്‌കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്കൂളിൽ മാസ്റ്റർ ഫഹദ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മാഹി റീജ്യനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ

എക്സിക്യൂട്ടീവ് ഡയരക്ടർ കെ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഡോ. ജഗന്നാഥൻ പ്രഭാഷണം നടത്തി. പി.പി. ഉദയകുമാർ, മുഖ്യ പരിശീലകൻ ഫഹദ് ,മുഹമ്മദ് റൈഷാദ് ,മാനേജർ കെ.പി. റിയാസ്, ദേവദാസ് മത്തത്ത്, കെ. അഫ്രീദ് എന്നിവർ സംസാരിച്ചു. തുടർന്ന് തയ്ക്വോണ്ടോ പ്രദർശനവും ഉണ്ടായി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273792/schools-with-taekwondo-teams-in-kannur-district-and-mahe-were-honored-with-awards)