---
title: "പോക്സോ കേസിൽ 31കാരന് 31 വർഷം കഠിനതടവും, 2,60,000 രൂപ പിഴയും വിധിച്ച് തലശേരി പോക്സോ കോടതി"
english_title: "Thalassery POCSO court sentences 31-year-old to 31 years rigorous imprisonment and fines Rs. 2,60,000 in POCSO case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273874/thalassery-pocso-court-sentences-31-year-old-to-31-years-rigorous-imprisonment-and-fines-rs-260000-in-pocso-case"
published_at: "2025-03-02T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3d043cd959_1200_67c2ff2f843a9_1000605970.jpg"
keywords: []
---

# പോക്സോ കേസിൽ 31കാരന് 31 വർഷം കഠിനതടവും, 2,60,000 രൂപ പിഴയും വിധിച്ച് തലശേരി പോക്സോ കോടതി

> **Lead Summary:** 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 31 വർഷം കഠിനതടവിനും 2,60,000 രൂപ പിഴയടക്കാനും തലശ്ശേരി പോക്സോ കോടതി ജഡ്ജി വി.ശ്രീജ ശിക്ഷിച്ചു.

## Article Content

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 31 വർഷം കഠിനതടവിനും 2,60,000 രൂപ പിഴയടക്കാനും തലശ്ശേരി പോക്സോ കോടതി ജഡ്ജി വി.ശ്രീജ ശിക്ഷിച്ചു.

കാസർകോട് പുത്തൂർ ബദിയടുക്ക രാജീവ് കോളനിയിൽ ടി.എ. ഫായിസിനെയാണ് (31) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 11 മാസം കഠിനതടവ് അനുഭവി ക്കണം. മൊബൈൽ ചാറ്റ്‌വഴി പരിചയപ്പെട്ട പ്രതി വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും സ്വർണ ബ്രെയ്‌സ്‌റ്റ് കവർച്ചചെയ്തു എന്നുമാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273874/thalassery-pocso-court-sentences-31-year-old-to-31-years-rigorous-imprisonment-and-fines-rs-260000-in-pocso-case)