---
title: "ഡ്രൈവർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ; തൃശ്ശൂരില്‍ ഓയിൽ കമ്പനിക്ക് ജീവനക്കാരൻ  തീയിട്ടു"
english_title: "Employee fires oil company in Thrissur, fired from job"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/274115/employee-fires-oil-company-in-thrissur-fired-from-job"
published_at: "2025-03-03T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5592c28a13_67c54a29797ca_dfs.jpg"
keywords: []
---

# ഡ്രൈവർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ; തൃശ്ശൂരില്‍ ഓയിൽ കമ്പനിക്ക് ജീവനക്കാരൻ  തീയിട്ടു

> **Lead Summary:** ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പൊലീസിൽ കീഴടങ്ങി.

## Article Content

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പൊലീസിൽ കീഴടങ്ങി.

ഗൾഫ് പെട്രോൾ കെമിക്കൽസിലെ ഡ്രൈവറായിരുന്നു ഇയാൾ. പിരിച്ചുവിട്ടതിന് വൈരാഗ്യത്തിലാണ് ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

സംഭവത്തിന് ശേഷം പ്രതി പേരാമംഗലം മെഡിക്കൽ കോളേജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/274115/employee-fires-oil-company-in-thrissur-fired-from-job)