---
title: "നിയമസഭയിൽ വാക്പോര്,  മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന്  ആവർത്തിച്ച് ചെന്നിത്തല ;  ക്ഷുഭിതനായി മുഖ്യമന്ത്രി"
english_title: "War of words in the assembly, Chennithala repeatedly calls him Mr. Chief Minister; Chief Minister gets angry"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/274141/war-of-words-in-the-assembly-chennithala-repeatedly-calls-him-mr-chief-minister-chief-minister-gets-angry"
published_at: "2025-03-03T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c56d1a3d569_download_(1).jpg"
keywords: []
---

# നിയമസഭയിൽ വാക്പോര്,  മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന്  ആവർത്തിച്ച് ചെന്നിത്തല ;  ക്ഷുഭിതനായി മുഖ്യമന്ത്രി

> **Lead Summary:** ****നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക് പോര്. മിസ്റ്റർ 'ചീഫ് മിനിസ്റ്റർ' എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവർത്തിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി.സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെ പലവട്ടം മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

## Article Content

****നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക് പോര്. മിസ്റ്റർ 'ചീഫ് മിനിസ്റ്റർ' എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവർത്തിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി.സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെ പലവട്ടം മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ഓരോ തവണയും മിസ്റ്റർ ചീഫ് മിനിസ്റ്റർ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്നു മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടയ്ക്കിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാൽ പോര, നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. സംസ്ഥാനത്ത് അതിക്രമങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയിൽ മറ്റ് നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നുവെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സമൂഹം മുഴുവൻ ഗൗരവമായി ചർച്ച ചെയ്യണമെന്നും കേരളം കൊളംബിയ ആയി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ജീവിതത്തെ ലഹരി കവർന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/274141/war-of-words-in-the-assembly-chennithala-repeatedly-calls-him-mr-chief-minister-chief-minister-gets-angry)