---
title: "മുന്നിൽ നിന്ന് പടനയിച്ച് കിംഗ് കോലി ; ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ"
english_title: "King Kohli leads from the front; India takes revenge on Australia and enters Champions Trophy final"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/274504/king-kohli-leads-from-the-front-india-takes-revenge-on-australia-and-enters-champions-trophy-final"
published_at: "2025-03-04T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c73df904ef0_vvvvvv.jpg"
keywords: []
---

# മുന്നിൽ നിന്ന് പടനയിച്ച് കിംഗ് കോലി ; ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

> **Lead Summary:** വിരാട് കോലി ഒരിക്കൽ കൂടി കിംഗ് കോലിയായി മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ചാമ്പ്യൻസ് ട്രോഫി സെമിയിൽ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിലെത്തി.

## Article Content

വിരാട് കോലി ഒരിക്കൽ കൂടി കിംഗ് കോലിയായി മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ചാമ്പ്യൻസ് ട്രോഫി സെമിയിൽ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിലെത്തി.

ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 11 പന്തും, നാലു വിക്കറ്റും ബാക്കി നിർത്തി ഇന്ത്യ മറികടന്നു. 83 റൺസുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ ശ്രേയസ് അയ്യരും, കെ എൽ രാഹുലും, അക്‌സർ പട്ടേലും, ഹാർദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തിൽ നിർണായക സംഭാവന നൽകി.

2023ലെ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നാളെ നടക്കുന്ന ന്യൂസിലൻഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/274504/king-kohli-leads-from-the-front-india-takes-revenge-on-australia-and-enters-champions-trophy-final)