---
title: "കോൺഗ്രസ് നേതാവ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി പിടിയിൽ"
english_title: "Congress leader arrested with banned narcotics"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/274559/congress-leader-arrested-with-banned-narcotics"
published_at: "2025-03-05T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7e0990c634_67c7c8dce8c0b_ARREST.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി പിടിയിൽ

> **Lead Summary:** പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി പിടിയിലായി. കോൺഗ്രസ് ചിറ്റാർ മണക്കയം വാർഡ് പ്രസിഡൻ്റ് ഷാജി എന്ന് വിളിപ്പേരുള്ള ഷാജഹാൻ ആണ് പിടിയിലായത്.

## Article Content

പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി പിടിയിലായി. കോൺഗ്രസ് ചിറ്റാർ മണക്കയം വാർഡ് പ്രസിഡൻ്റ് ഷാജി എന്ന് വിളിപ്പേരുള്ള ഷാജഹാൻ ആണ് പിടിയിലായത്.

ഫെബ്രുവരി 28 നാണ് ചിറ്റാർ പൊലീസ് ഷാജഹാനെ പിടികൂടിയത്.ചിറ്റാർ കോടാലി മുക്കിൽ ഷാജഹാൻ നടത്തുന്ന കടയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെത്തിയത്. ഷാജഹാൻ സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.

ലഹരിക്കെതിരെ ക്യാമ്പയിനുകൾ സംസ്ഥാനത്ത് സജീവമാകുമ്പോൾ ആണ് കോൺഗ്രസിന്റെ പ്രാദേശിക നേതാവ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടിയിലാവുന്നത്. പ്രതി ഷാജഹാനെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/274559/congress-leader-arrested-with-banned-narcotics)