---
title: "തിറ മഹോൽസവം ഹരിതാഭമാക്കി എരഞ്ഞോളി ഗ്രാമപഞ്ചായത്ത്"
english_title: "Eranjoli Grama Panchayat makes Thira Mahaolsavam green"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/274648/eranjoli-grama-panchayat-makes-thira-mahaolsavam-green"
published_at: "2025-03-05T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c81a33225c0_Untitled-3_copy.jpg"
keywords: []
---

# തിറ മഹോൽസവം ഹരിതാഭമാക്കി എരഞ്ഞോളി ഗ്രാമപഞ്ചായത്ത്

> **Lead Summary:** തലശ്ശേരി: തോട്ടുമ്മൽ ശ്രീ മേക്കിലേരി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 4 5 6 തിയ്യതികളിൽ നടക്കുന്നതിൻ്റെ ഭാഗമായാണ്

## Article Content

തലശ്ശേരി: തോട്ടുമ്മൽ ശ്രീ മേക്കിലേരി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 4 5 6 തിയ്യതികളിൽ നടക്കുന്നതിൻ്റെ ഭാഗമായാണ്

ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കിയത്.

ഹരിതപെരുമാറ്റ ചട്ടം നിലനിർത്തി കൊണ്ടും, പ്ലാറ്റിക്ക് വെയ്റ്റുകൾ ഓലകൊണ്ട് മടഞ്ഞ വല്ലത്തിൽ നിക്ഷേപിക്കുകയും, ഉത്സവം കഴിഞ്ഞാൽ അത് ഹരിതകർമ്മസേനക്ക് കൈമാറുകയും ചെയ്യും.

ഉത്സവത്തിൻ്റെ ഭാഗമായി വൃത്തിയാക്കിയ ചപ്പുചവറുകൾ കത്തിക്കാതെ അത് വളമാക്കി മാറ്റുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.പി.ശ്രീഷ വല്ലം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മൂന്നാം വാർഡ് മെമ്പർ പി.ഷിംജിത്ത് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഡോ: ആർ.എൽ.സംഗീത, ക്ഷേത്രം സെക്രട്ടറി വിനോദൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/274648/eranjoli-grama-panchayat-makes-thira-mahaolsavam-green)