---
title: "അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നയിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ"
english_title: "CPM State Secretary MV Govindan Master says he has not decided who will lead the party in the next assembly elections."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275031/cpm-state-secretary-mv-govindan-master-says-he-has-not-decided-who-will-lead-the-party-in-the-next-assembly-elections"
published_at: "2025-03-07T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca8bf16b67b_Untitled-3_copy.jpg"
keywords: []
---

# അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നയിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും, ഇടതുമുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

## Article Content

സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും, ഇടതുമുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

മൂന്നാം എൽഡിഎഫ് ഭരണം ഉറപ്പാണ്. പിണറായി വിജയൻ തന്നെ സിപിഎമ്മിനെ അടുത്ത തെരഞ്ഞെടുപ്പിലും നയിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. പിണറായി വിജയൻ മത്സ രിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്നും എകെ ബാലനും, പികെ ശ്രീമതിക്കും ഇളവുണ്ടാ വില്ലെന്നും 75 വയസ്സ് പൂർത്തി യായവരെ മാറ്റുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഇളവ് അനുവദിച്ചി രുന്നു. അദ്ദേഹത്തിൻ്റെ കാര്യം പിബിയാണ് തീരുമാനിക്കുക. താൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തുടരണോയെ ന്ന കാര്യം സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275031/cpm-state-secretary-mv-govindan-master-says-he-has-not-decided-who-will-lead-the-party-in-the-next-assembly-elections)