---
title: "തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന് ഞായറാഴ്ച തുടക്കം ; ഉത്സവ ദിനങ്ങളിൽ  സിനിമാതാരങ്ങളായ ദിലീപ്, ജയസൂര്യ, ജോജോ എന്നിവരെത്തും"
english_title: "Thalassery Jagannath Temple Festival begins on Sunday; film stars Dileep, Jayasurya, Jojo to attend festival days"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275103/thalassery-jagannath-temple-festival-begins-on-sunday-film-stars-dileep-jayasurya-jojo-to-attend-festival-days"
published_at: "2025-03-07T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cabff75d121_Untitled-5_copy.jpg"
keywords: []
---

# തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന് ഞായറാഴ്ച തുടക്കം ; ഉത്സവ ദിനങ്ങളിൽ  സിനിമാതാരങ്ങളായ ദിലീപ്, ജയസൂര്യ, ജോജോ എന്നിവരെത്തും

> **Lead Summary:** തലശ്ശേരി: തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ എട്ട് നാള്‍ നീണ്ടു നില്‍ക്കുന്ന മഹോത്സവത്തിന് 9 ന് രാത്രി 10.45 ന് കൊടിയേറും. ബ്രഹ്മശ്രീ പരവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുകയെന്ന് ഭാരവാഹികള്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

## Article Content

തലശ്ശേരി: തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ എട്ട് നാള്‍ നീണ്ടു നില്‍ക്കുന്ന മഹോത്സവത്തിന് 9 ന് രാത്രി 10.45 ന് കൊടിയേറും. ബ്രഹ്മശ്രീ പരവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുകയെന്ന് ഭാരവാഹികള്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

തുടര്‍ന്ന് അത്താഴപൂജ, കരിമരുന്ന് പ്രയോഗം എഴുന്നള്ളത്ത് എന്നിവയുണ്ടാകും.

10 ന് കാലത്ത് 8.30ന് ശീവേലി. സുബ്രഹ്മണ്യസ്വാമിക്ക് കാവടിഅഭിഷേകം.. 5 മണിക്ക് നടതുറക്കല്‍ വൈ.5.15 ന് ശീവേലി എഴുന്നള്ളത്ത്, 7 മണി ചുറ്റുവിളക്ക്, ദീപാരാധന, ഭഗവതി സേവ രാത്രി 9 മണി എഴുന്നള്ളത്ത്, 9.30 ന് സിനിമാ-സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന ഗാനമേള.

11 ന് രാത്രി 9 മണിക്ക് എഴുന്നള്ളത്തിന് ശേഷം നാടന്‍ പാട്ടും, അടിപൊളി പാട്ടും.

12 ന് രാത്രി 9 മണിക്ക് എഴുന്നള്ളത്ത് തുടര്‍ന്ന് തിരുമുടി തേവര്‍ നാടകം.

13 ന് 99-ാമത് ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ ദിനാചരണവും സഹസ്ര ഗുരുപൂജാ യജ്ഞവും. ഉച്ചക്ക് 12.30. പ്രസാദ ഊട്ട് വൈ: 6 മണി 99 നിലവിളക്കുകള്‍ തെളിയിച്ച് പുഷ്പാര്‍ച്ചന. 8.30. മോതിരം വെച്ച് തൊഴല്‍ 9 മണി എഴുന്നള്ളത്ത്. 9.30 ന് ഗുരുദേവ കൃതി നൃത്താവിഷ്‌ക്കാരം

14 ന് രാത്രി 8.30. മോതിരം വെച്ച് തൊഴല്‍ 9 മണി. എഴുന്നള്ളത്ത് 9.30. ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍

15 ന് 10 മണി സംഗിത നിശ

മോതിരം വെച്ച് തൊഴല്‍ 11 മണി പള്ളിവേട്ട എഴുന്നള്ളത്ത്. പള്ളി നിദ്ര. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 16 ന് വൈ. 5.30. ആറാട്ട് എഴുന്നള്ളത്ത്. 7 മണി ഗാനമേള 10.45 കൊടിയിറക്കല്‍ തുടര്‍ന്ന് ഗംഭീര കരിമരുന്ന് പ്രയോഗം.

മാര്‍ച്ച് 10 മുതല്‍ 15 വരെ എല്ലാ ദിവസവും സാംസ്‌ക്കാരിക സമ്മേളനമുണ്ടാകുമെന്ന് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ,ശ്രീമദ് സച്ചിദാനന്ദസ്വാമികള്‍ സ്പീക്കര്‍അഡ്വ.എ.എന്‍. ഷംസീര്‍ , ശീമദ് ശുഭാംഗാ നന്ദ സ്വാമികള്‍, മന്ത്രി വി.എന്‍ വാസവന്‍, മന്ത്രി ഒ.ആര്‍ കേളു, എം.പി, വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന്‍ , പാണക്കാട് ശിഹാബ് തങ്ങള്‍, സജീവ് മാറോളി ,

കോഴിക്കോട് രൂപതാ വികാരി ജനറല്‍ഡോ: ജെന്‍സന്‍ പുത്തന്‍ വീട്ടില്‍.

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കവി മുരുകന്‍ കാട്ടാക്കട, എം.വി.ജയരാജന്‍, പി.കെ.കൃഷ്ണദാസ്,

ആലങ്കോട് ലീലാകൃഷ്ണന്‍, സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍,

കാരായി രാജന്‍, സി.കെ.രമേശന്‍ ,സേതുരാമന്‍ ഐ.പി.എസ്,ഡോ: ടി.എന്‍. സീമ , ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ ,കെ. പി.സുധീര , ചലച്ചിത്ര താരങ്ങളായ ദിലീപ്, ജയസൂര്യ, ജോജോ

തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സാംസ്‌ക്കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കും. എല്ലാ ദിവസങ്ങളിലും വിശേഷാല്‍ പൂജകളും ,നാദസ്വര മേളവുമുണ്ടാകും.

മാര്‍ച്ച് 22 മുതല്‍ 30 വരെ അഷ്ടമംഗല പ്രശ്‌നപരിഹാരവും, അഷ്ട ബന്ധ കലശവും ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. ബ്രഹ്മശ്രീ പരവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌സഹസ്രകലശമടക്കമുള്ള ചടങ്ങുകള്‍ നടക്കുക.

വാര്‍ത്താ സമ്മേളനത്തില്‍ സി.ഗോപാലന്‍,അഡ്വ.കെ. അജിത് കുമാര്‍ ,രാഘവന്‍ പൊന്നമ്പത്ത്, രവീന്ദ്രന്‍ പൊയിലൂര്‍,

,രാജീവന്‍ മാടപ്പിടിക, വളയംകുമാരന്‍ , ടി.പി.. ഷിജു,ടി.സി. ദിലീപ്, അരയാക്കണ്ടി കുഞ്ഞിരാമന്‍ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275103/thalassery-jagannath-temple-festival-begins-on-sunday-film-stars-dileep-jayasurya-jojo-to-attend-festival-days)