---
title: "വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ മട്ടന്നൂർ സ്വദേശിക്കെതിരെ  കേസെടുത്ത് ധർമ്മടം പൊലീസ്"
english_title: "Dharmadam police have registered a case against a Mattannur native for allegedly raping a young woman on the promise of marriage and extorting lakhs of rupees."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275119/dharmadam-police-have-registered-a-case-against-a-mattannur-native-for-allegedly-raping-a-young-woman-on-the-promise-of-marriage-and-extorting-lakhs-of-rupees"
published_at: "2025-03-07T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cac7a29452c_download_(1).jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ മട്ടന്നൂർ സ്വദേശിക്കെതിരെ  കേസെടുത്ത് ധർമ്മടം പൊലീസ്

> **Lead Summary:** ധർമ്മടം : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടി യെടുക്കുകയും ചെയ്‌ത ആൾക്കെതിരെ പരാതി കൊടുത്തിട്ടും നടപടി എടുത്തില്ലെന്നാക്ഷേപം. ഇതേ തുടർന്ന് യുവതി കണ്ണൂർ ഡിഐ.ജിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ധർമ്മടം പോലീസ് കേസെടുത്തത്.

## Article Content

ധർമ്മടം : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടി യെടുക്കുകയും ചെയ്‌ത ആൾക്കെതിരെ പരാതി കൊടുത്തിട്ടും നടപടി എടുത്തില്ലെന്നാക്ഷേപം. ഇതേ തുടർന്ന് യുവതി കണ്ണൂർ ഡിഐ.ജിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ധർമ്മടം പോലീസ് കേസെടുത്തത്.

ധർമ്മടം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. മട്ടന്നൂർ സ്വദേശി സത്യൻ (40) നെതിരെയാണ് കഴിഞ്ഞ ദിവസം ധർമ്മടം എസ്.ഐ. സുധീർ വലിയ മുറ്റത്ത് കേസെടുത്തത്.

നേരത്തെ വിവാഹിതനാണെന്ന് പറയാതെ മറച്ച് വെച്ച് യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദദാനം നൽകി കൂടെ താമസിപ്പിക്കുകയും നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തെന്നാണ് പരാതി. യുവതിയുടെ മേലൂരിലുള്ള വീട് 27 ലക്ഷത്തിന് വിൽപ്പന നടത്തിപ്പിക്കുകയും, ഈപണം ഓരോ ആവശ്യം പറഞ്ഞു യുവതിയുടെ കയ്യിൽ നിന്ന് വാങ്ങിക്കുകയും ചെയ്‌തുവത്രെ.

യുവതിയുടെ ബേങ്ക് അക്കൗണ്ടിലുള്ള 7.5 ലക്ഷം രൂപയും സ്വർണ്ണവും വാഹനവും കൈക്കലാക്കി ബാംഗ്ലൂരിൽ കൊണ്ട് പോയി ഒരു കൊല്ലത്തോളം ഒരുമിച്ച് താമസിപ്പിക്കുകയും 2023 സപ്തംമ്പർ 6ന് യുവതിയെ തനിച്ചാക്കി മുങ്ങിയെന്നുമാണ് പോലീസ് കേസ്. യുവതി തനിച്ചായതിനാൽ ബാംഗ്ലൂരിൽ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

ബാംഗ്ലൂർ മലയാളി സമാജമാണ് യുവതിയെ തലശ്ശേരി യിലെത്തിച്ചത്. വീടുൾപ്പെടെ നഷ്ടപ്പെട്ട യുവതി ഇപ്പോൾ നിരാലംബയാണ്. കഴിഞ്ഞ ദിവസം ധർമ്മടം പോലീസ് സ്റ്റേഷനിൽ ഹാജരായി സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാന ത്തിൽ ഐ.പി.സി. 406, 420 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. 2018 ഫിബ്രവരി 13 മുതലാണ് പരാതി ക്കാധാരമായ സംഭവം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275119/dharmadam-police-have-registered-a-case-against-a-mattannur-native-for-allegedly-raping-a-young-woman-on-the-promise-of-marriage-and-extorting-lakhs-of-rupees)