---
title: "കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്"
english_title: "Warning: Temperatures to rise in Kerala in the coming days"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275217/warning-temperatures-to-rise-in-kerala-in-the-coming-days"
published_at: "2025-03-08T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbc8bbd2ee8_67cbc37c05689_IMG-20231224-WA0011.jpg"
keywords: []
---

# കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് ആണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരും.

## Article Content

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് ആണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരും.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ , സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പ് ഉണ്ട്. രാവിലെ 10നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275217/warning-temperatures-to-rise-in-kerala-in-the-coming-days)