---
title: "തലശേരിയിൽ കോൺഗ്രസ് നേതാവ് സി.സി അശോക് കുമാറിൻ്റെ  ചരമവാർഷികം ആചരിച്ചു."
english_title: "The death anniversary of Congress leader C.C. Ashok Kumar was observed in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275304/the-death-anniversary-of-congress-leader-cc-ashok-kumar-was-observed-in-thalassery"
published_at: "2025-03-08T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc0e5352f35_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ കോൺഗ്രസ് നേതാവ് സി.സി അശോക് കുമാറിൻ്റെ  ചരമവാർഷികം ആചരിച്ചു.

> **Lead Summary:** തലശേരി: തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് സി.സി. അശോക് കുമാറിന്റെ അഞ്ചാം ചരമവാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

തലശേരി: തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് സി.സി. അശോക് കുമാറിന്റെ അഞ്ചാം ചരമവാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

എൽ എസ് പ്രഭു മന്ദിരത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി അംഗം സജീവ് മാറോളി ഉത്ഘാടനം ചെയ്തു.

കെ.ജയരാജൻ, ഇ. വിജയ കൃഷ്ണൻ , ഉച്ചുമ്മൽ ശശി, പി.വി.രാധാകൃഷ്ണൻ , ജെതീന്ദ്രൻ കുന്നോത്ത്, ഒ ഹരിദാസ് , എ. ഷർമിള, പി.ഒ. മുഹമ്മദ്റാഫി ഹാജി,എം പി.സുധീർ ബാബു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275304/the-death-anniversary-of-congress-leader-cc-ashok-kumar-was-observed-in-thalassery)