---
title: "പ്രാർത്ഥനാമന്ത്രങ്ങളുയർന്നു;    തലശ്ശേരി ശ്രീജഗന്നാഥക്ഷേത്രോത്സവത്തിന് കൊടിയേറി"
english_title: "Jagabathatemble #Thalassery #maholsavaum "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275634/jagabathatemble-thalassery-maholsavaum"
published_at: "2025-03-10T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce66becf933_1000616784.jpg"
keywords: []
---

# പ്രാർത്ഥനാമന്ത്രങ്ങളുയർന്നു;    തലശ്ശേരി ശ്രീജഗന്നാഥക്ഷേത്രോത്സവത്തിന് കൊടിയേറി

> **Lead Summary:** തലശ്ശേരി :പ്രാർത്ഥനാമന്ത്രങ്ങളുയർന്നു. ചരിത്ര പ്രസിദ്ധമായ തലശ്ശേരി ശ്രീജഗന്നാഥക്ഷേത്രോത്സവത്തിന് കൊടിയേറി.

## Article Content

തലശ്ശേരി :പ്രാർത്ഥനാമന്ത്രങ്ങളുയർന്നു. ചരിത്ര പ്രസിദ്ധമായ തലശ്ശേരി ശ്രീജഗന്നാഥക്ഷേത്രോത്സവത്തിന് കൊടിയേറി.

വർണ്ണദീപങ്ങളു പ്രഭയിൽകുളിച്ച് നിൽക്കുന്ന ജഗന്നാഥ ക്ഷേത്രത്തിൽ,

പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ ., ആയിരങ്ങളെ സാക്ഷി നിർത്തി, എട്ട് രാപകലുകൾ നീളുന്ന

മഹോത്സവത്തിന് ഇന്നലെ രാത്രി 10.45 ന് പ്രൗഢമായ തുടക്കമായി.

പരവൂർ രാകേഷ് തന്ത്രിയാണ്പീതവർണ്ണത്തിലുള്ള ഉത്സവക്കൊടി ഉയർത്തിയത്.

ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനും ബോർഡ് അംഗങ്ങളും സ്വാമി പ്രേമാനന്ദയും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ദിഷ്ട കാര്യസിദ്ധിക്കും, ഉപകാരസ്മരണ്ടയ്ക്കുമായി അഭൂതപൂർവ്വമായ ജനാവലിയാണ് ക്ഷേത്രസന്നിധിയിൽ ഒഴുകിയെത്തിയത്.

1909 ൽ ഗുരുവിന്റെ കാലത്ത് നടന്ന ആദ്യ ഉത്സവത്തിന്

കൊടിയേറ്റാനുള്ള.കൊടിക്കയർ തലായിലുള്ള അരയസമുദായത്തിന്കൽപ്പിച്ച്നൽകുകയായിരുന്നു. ഒൻപത് പേർ ചേർന്ന് വ്രതമനുഷ്ഠിച്ച് കയർ പിരിച്ചാണ് കൊടിക്കയർ എത്തിച്ചിരുന്നത്.

ഒരു പ്രദേശത്തിന്റെ കുണ്ഡലനി ശക്തിയെ വളർത്തിക്കൊണ്ട് , സഹസ്രാരത്തിലെത്തിക്കുന്ന ചടങ്ങാണ് കൊടിയേറ്റം. ഓരോ വ്യക്തിയിലും ധ്യാനാത്മകതയിലൂടെ മാനസികമായും, ആദ്ധ്യാത്മികവുമായും ഉയർത്താനുള്ള ആന്തരിക ചോദനയാണ് ഗുരു വിവക്ഷിച്ചത്. ശങ്കരൻപരദേശിയെയാണ് കൊടിയേറ്റത്തിന് ആദ്യ തൻത്രിയായിഗുരു നിയോഗിച്ചിരുന്നത്.ദിവസവും വിവിധ കലാപരിപാടികളും എഴുന്നള്ളത്തും നടക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉത്സദിവസങ്ങളിൽ ക്ഷേത്രസന്നിധിയിൽ എത്തും.16 ന് രാത്രി നടക്കുന്ന ആറാട്ട് എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275634/jagabathatemble-thalassery-maholsavaum)